മോസ്‌കോ: പാശ്ചാത്യ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട്, ഇറാനെ ഇസ്രഈലിന് ആക്രമിക്കാനുള്ള ഒരു കാരണമായി മാറിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. ഐ.എ.ഇ.എയുടെ റിപ്പോര്‍ട്ട് ഇസ്രഈലിന് ലഭിച്ച ഒരു കാരണമായി മാറുകയായിരുന്നുവെന്ന് ലാവ്‌റോവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
യു.കെ, ഫ്രാന്‍സ്, ജര്‍മനി, പിന്നീട് യു.എസ് എന്നീ രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് പ്രമേയം പാസാക്കിയതെന്നും പ്രമേയത്തിന്റെ ഭാഷ ഭൂരിഭാഗവും അവ്യക്തമായിരുന്നുവെന്നും എന്നിരുന്നാലും നാല് പാശ്ചാത്യ രാജ്യങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനപൂര്‍വം ആശങ്കാജനകമായാണ് റിപ്പോര്‍ട്ട് പ്രവര്‍ത്തിച്ചതെന്നും ഇസ്രഈലിന് ഇറാനെ ആക്രമിക്കാന്‍ ഒരു കാരണം ലഭിക്കലായിരുന്നു ഇതെന്നും ഇറാനെതിരായി വരുന്ന ആരോപണങ്ങളെ ന്യായീകരിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു പ്രകോപനവുമില്ലാതെ ഇറാനെതിരെ ഇസ്രഈല്‍ ആക്രമണം നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഏജന്‍സി പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂണ്‍ 12ന് ഐ.എ.ഇ.എ ബോര്‍ഡ് ഓഫ് ഗവേണ്‍സ് ഇറാന്‍ വിരുദ്ധ പ്രമേയം പാസാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ നേതാക്കള്‍ ഏജന്‍സിയെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നും അതിനാല്‍ ഇസ്രഈല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ ഒരു പങ്ക് ഏജന്‍സി വഹിക്കണമെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിരുദ്ധ പ്രമേയം പാസാക്കാന്‍ ഏജന്‍സിയെ യു.കെയും ഫ്രാന്‍സും, ജര്‍മനിയും, യു.എസും സഹായിച്ചുവെന്നും ഈ നീക്കം തീര്‍ത്തും നിയോകൊളോണിയലാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: International Atomic Energy Agency anti-Iran resolution led Israel to attack Iran: Russian Foreign Minister