
നല്ല ഉറക്കം ലഭിച്ചാലെ നന്നായി ഉണര്‍ന്നിരിക്കാന്‍ കഴിയൂ എന്നു പറയുന്നത് വെറും വാക്കല്ല. നല്ല ഉറക്കം ലഭിക്കുന്നയാള്‍ക്കേ നല്ല ആരോഗ്യവും നിലനിര്‍ത്താനാകു.
മുതിര്‍ന്ന വ്യക്തികള്‍ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടികള്‍ എട്ടു മണിക്കൂര്‍ നേരവും. ഉറക്കം ലഭിക്കുന്നത് ബുദ്ധി വികാസത്തിനു കാരണമാകുന്നുണ്ട് എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
എന്നാല്‍ അത്താഴം കഴിച്ചയുടനെയും ഉറങ്ങാന്‍ പാടില്ല. കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും ഭക്ഷണത്തിനു ശേഷം ഇടവേള നല്‍കിയിരിക്കണം. രാത്രി ഭക്ഷണം വളരെ കുറച്ച് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും.
ഉറക്കക്കുറവ് ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്.
1. മാനസിക രോഗങ്ങള്‍
2. മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം.
3. പുകവലി, ചില മരുന്നുകളുടെ ഉപയോഗം
4. ചില ഹോര്മോണുകളുടെ അപര്യാപ്തത
5. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം
6. വാര്‍ദ്ധക്യ സഹജമായ ആരോഗ്യക്കുറവ് എന്നിവയാണ് ഉറക്കം കുറയുന്നതിന് പ്രധാന കാരണമാകുന്നത്.
