ജപ്പാനിലെത്തിയ ഇനിയെസ്റ്റക്ക് ആദ്യമത്സരത്തില്‍ തന്നെ തോല്‍വി
Football
ജപ്പാനിലെത്തിയ ഇനിയെസ്റ്റക്ക് ആദ്യമത്സരത്തില്‍ തന്നെ തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 12:04 pm

ടോക്കിയോ: ബാഴ്‌സിലോണയില്‍ നിന്നും വിരമിച്ച് ജാപ്പനീസ് ക്ലബായ വിസല്‍ കോബയിലെത്തിയ ഇനിയെസ്റ്റക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി അറിഞ്ഞാണ് ഇനിയെസ്റ്റ ജപ്പാനില്‍ അരങ്ങേറിയത്.

ഏകപക്ഷീയമായ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്കാണ് ഇനിയെസ്റ്റയുടെ ടീമായ വിസെല്‍ കോബ ഷോണന്‍ ബെല്‍മാരെ എന്ന ക്ലബിനോട് പരാജയപ്പെട്ടത്. ഇനിയെസ്റ്റയുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഇരുപത്താറായിരത്തില്‍പ്പരം കാണികളെ നിരാശരാക്കുന്നതായിരുന്നു ക്ലബിന്റെയും ഇനിയെസ്റ്റയുടേയും പ്രകടനം.


ALSO READ: ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍


രണ്ടാം പകുതിയുടെ 58 മിനുട്ടില്‍ മാത്രമാണ് ഇനിയെസ്റ്റ് ബൂട്ട് കെട്ടി മൈതാനത്ത് ഇറങ്ങിയത്. വിസല്‍ കോബെ അപ്പോള്‍ രണ്ട് ഗോളിന് പിറകില്‍ ആയിരുന്നു. ഇനിയെസ്റ്റ വന്ന ശേഷം ഒരു ഗോള്‍ കൂടെ വിസല്‍ കോബെ വാങ്ങി. ഗോളുകളൊന്നും അടിക്കാന്‍ സാധിച്ചതുമില്ല.

30 മില്യണ്‍ ഡോളര്‍ നല്‍ കിയാണ് ബാഴ്‌സിലോണയുടെ ഇതിഹാസ താരമായ ഇനിയെസ്റ്റയെ ജാപ്പനീസ് ക്ലബ് പാളയത്തിലെത്തിച്ചത്. സ്‌പെയിനിന് വേണ്ടി ലോകകപ്പ് നേടിയ ഇനിയെസ്റ്റ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ്.