ഡി.മണിക്ക് ക്ലീൻ ചിറ്റ്; എസ്.ഐ.ടിക്ക് കൈമാറിയത് തനിക്ക് ലഭിച്ച വിവരങ്ങൾ മാത്രമെന്ന് ചെന്നിത്തല
Kerala
ഡി.മണിക്ക് ക്ലീൻ ചിറ്റ്; എസ്.ഐ.ടിക്ക് കൈമാറിയത് തനിക്ക് ലഭിച്ച വിവരങ്ങൾ മാത്രമെന്ന് ചെന്നിത്തല
ശ്രീലക്ഷ്മി എ.വി.
Thursday, 8th January 2026, 11:48 am

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി.മണിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ തനിക്ക് ലഭിച്ച വിവരങ്ങൾ മാത്രമാണ് എസ്.ഐ.ടിക്ക് കൈമാറിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആളുകളെ അറസ്റ്റ് ചെയ്യുന്നതിനൊടൊപ്പം തൊണ്ടിമുതലും കണ്ടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്ത വന്നതിനുപിന്നാലെ പ്രവാസിയുമായി സംസാരിച്ചെന്നും ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നെന്ന് ഇപ്പോഴും അദ്ദേഹം വ്യക്തമായി പറയുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ശരിയായ അന്വേഷണം നടത്തിയാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുമെന്നും പ്രവാസി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

‘ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്ത വന്നതിനുപിന്നാലെ പ്രവാസിയുമായി സംസാരിച്ചു. ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരുന്നെന്ന് ഇപ്പോഴും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്.
ശരിയായ അന്വേഷണം നടത്തിയാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരും,’ പ്രവാസി പറഞ്ഞതായി ചെന്നിത്തല പറഞ്ഞു.

ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ പ്രവാസി തന്നോട് പറഞ്ഞ കാര്യങ്ങളാണ് താൻ എസ്.ഐ.ടിയെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ഡി.മണിയുമായി ബന്ധമില്ലെന്നും നൽകിയ വിവരങ്ങൾ പരിശോധിച്ചാൽ വസ്തുതകൾ വ്യക്തമാകുമെന്നും പ്രവാസി പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസി കോടതിയിൽ മൊഴി കൊടുക്കാനും തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ ഭാരവാഹികളെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Information received has been handed over to SIT: Ramesh Chennithala

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.