ഇന്ത്യന്‍ വനിതകളും ഓസ്ട്രേലിയന്‍ വനിതകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ നടക്കുകയാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് കൗറിന് പരിക്കേറ്റിരിക്കുകയാണ്.
ഓസീസിന് എതിരെയുള്ള ബാറ്റിങ്ങിനിടെയാണ് ഹര്‍മന്‍പ്രീതിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ടെന്ന് ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
🚨 𝗨𝗣𝗗𝗔𝗧𝗘
Captain Harmanpreet Kaur has not taken the field in the second innings after sustaining an injury to her left knee while batting. The BCCI Medical Team is monitoring her progress. Vice-captain Smriti Mandhana is leading the side in her absence.#TeamIndia |…
— BCCI Women (@BCCIWomen) February 24, 2026
ഹര്‍മന്‍പ്രീതിന് ബാറ്റിങ്ങിനിടെയാണ് പരിക്കേറ്റതെങ്കിലും എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 38-ാം ഓവറില്‍ താരത്തിന് മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. പക്ഷേ, താരം പരിശോധനകള്‍ക്ക് ശേഷവും ബാറ്റിങ് തുടര്‍ന്നു. 44-ാം ഓവര്‍ വരെ ബാറ്റിങ് തുടര്‍ന്ന താരം 84 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് പുറത്തായത്.
അതേസമയം, ഹര്‍മന്‍പ്രീതിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ നയിക്കുന്നത്. നിലവില്‍ ഓസീസ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 22 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. അലീസ ഹീലി (69 പന്തില്‍ 50), ബെത് മൂണി (36 പന്തില്‍ 31) എന്നിവരാണ് ക്രീസിലുള്ളത്.
ഫോബി ലിച്ച്ഫീല്‍ഡ് (32 പന്തില്‍ 32), ജോര്‍ജിയ വോള്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ശ്രീ ചരണിയാണ്.
Valuable knocks from Captain Harmanpreet Kaur, Vice-captain Smriti Mandhana, and Kashvee Gautam 🙌
Over to our bowlers as we defend 2⃣1⃣4⃣ runs 🎯
Scorecard ▶️ https://t.co/yUKqC8iLON#TeamIndia | #AUSvIND pic.twitter.com/9OgUEYTdTo
— BCCI Women (@BCCIWomen) February 24, 2026
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 214 റണ്‍സിന് പുറത്തായിരുന്നു. ഹര്‍മന്‍പ്രീതിന് പുറമെ മന്ഥാനയും അര്‍ധ സെഞ്ച്വറി നേടി. താരം 68 പന്തില്‍ 58 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കേശവീ ഗൗതം 44 പന്തില്‍ 43 റണ്‍സും നേടി.
ആഷ്ലി ഗാര്‍ഡനര്‍ മൂന്ന് വിക്കറ്റുകളും മേഗന്‍ ഷട്ട് രണ്ട് വിക്കറ്റുകളും വീഴ്ത്തി. സോഫി മോളിനക്‌സ്, താലിയ മഗ്രാത്ത്, അലന കിങ്, ഡാര്‍സി ബ്രൗണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Content Highlight: Indw vs Ausw: Harmanpreet Kaur Sustained knee injury while batting against Australia in first ODI
