ഇന്ദ്രന്‍സിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വെയില്‍ മരങ്ങള്‍ റിലീസിന് ; ഫെബ്രുവരി 28 തിയേറ്ററുകളിലെത്തും
Malayalam Cinema
ഇന്ദ്രന്‍സിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വെയില്‍ മരങ്ങള്‍ റിലീസിന് ; ഫെബ്രുവരി 28 തിയേറ്ററുകളിലെത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th February 2020, 8:55 pm

കൊച്ചി: നടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ എന്ന ചിത്രം വെയില്‍ മരങ്ങള്‍ തിയേറ്ററുകളിലേക്ക്. ഡോ ബിജു സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 28 നാണ് തിയേറ്ററുകളില്‍ എത്തുക.

നേരത്തെ ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.

ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്.

കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്

എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.