മലയാളത്തിന്റ പ്രിയനടനാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ നടന് പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും ജനങ്ങളെ ഞെട്ടിച്ചു. മുതിര്‍ന്ന സംവിധായകരുടെ സിനിമയിലും പുതിയ തലമുറയിലെ സംവിധായകരോടൊപ്പവും നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിന്റ പ്രിയനടനാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ നടന് പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും ജനങ്ങളെ ഞെട്ടിച്ചു. മുതിര്‍ന്ന സംവിധായകരുടെ സിനിമയിലും പുതിയ തലമുറയിലെ സംവിധായകരോടൊപ്പവും നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകരില്‍ പലരും ഇപ്പോള്‍ നിശബ്ദരാവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ദ്രന്‍സ്. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെറുപ്പക്കാരുടെയൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ ജോഷി സാറിനെപ്പോലുള്ള അപൂര്‍വ്വം ചിലര്‍ക്കേ കഴിയുന്നുള്ളൂ. പല സംവിധായകര്‍ക്കും ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു. പ്രഗത്ഭരായ സംവിധായകര്‍ അവരുടെ ശൈലിയില്‍ നിന്ന് മാറി പുതിയൊരു കുപ്പായം ഇടാന്‍ ശ്രമിക്കുമ്പോഴാണ് കാലിടറുന്നത്. കാരണം നമുക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഓരോ സംവിധായകരുടെയും ശൈലി പ്രേക്ഷകര്‍ക്കറിയാം. അതിനനുസരിച്ച് സിനിമയെടുത്താല്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്,’ഇന്ദ്രന്‍സ് പറയുന്നു.
ഡോ. ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ നല്ല സിനിമയാണെന്നും പക്ഷേ, ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായില്ലെന്നും നടന്‍ പറയുന്നു. തിയേറ്ററിലെത്തിയില്ലെങ്കിലും നല്ലൊരു സിനിമയെടുത്തുവെന്ന് സംതൃപ്തിപ്പെടുന്ന സംവിധായകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല സിനിമകളില്‍ ഇന്ദ്രന്‍സ് ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടും അവാര്‍ഡ് കിട്ടാതാവുമ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും പലപ്പോഴും താങ്കള്‍ക്കനുകൂലമായി പ്രതികരണമുണ്ടാവാറുണ്ടല്ലോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘അവാര്‍ഡ് നിര്‍ണയം എപ്പോഴും വിവാദം തന്നെയാണ്. അവാര്‍ഡുകള്‍ വീതിച്ചുകൊടുക്കുന്ന ശൈലി കൂടിവരികയല്ലേ. അവാര്‍ഡ് കമ്മിറ്റി പല സിനിമകളും കാണാറില്ലെന്ന് തോന്നിയിട്ടുണ്ട്,’ ഇന്ദ്രന്‍സ് പറയുന്നു.
Content highlight: Indrans explains why many of the directors who gave Malayalam superhit films are now silent