'മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്... കൊള്ളാമോ ?; അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍ ; വൈറല്‍ വീഡിയോ
Viral Video
'മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്... കൊള്ളാമോ ?; അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍ ; വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2019, 1:44 pm

കൊച്ചി: ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമയിലെ മികച്ച താരങ്ങളാണ്. അഭിനയത്തില്‍ മാത്രമല്ല തങ്ങളുടെ കഴിവെന്ന് ഇരുവരും തെളിയിച്ചതാണ്. ഇപ്പോഴിത മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.

പിതാവ് സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ ഇന്ദ്രജിത് അനുകരിക്കുന്ന വീഡിയോ ആണിത്.

നേരത്തെ ഇന്ദ്രജിത്തും മകളും തമ്മിലുള്ള ഡാന്‍സിന്റെ വീഡിയോയും വൈറലായിരുന്നു. വൈറസാണ് ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. വൈറസ് ജൂണ്‍ 7 ന് തിയേറ്ററുകളില്‍ എത്തും.