നല്ല നടനെന്ന് തോന്നിയത് കൊണ്ടാണ് അണ്ടര്‍റേറ്റഡ് എന്ന് വിളിക്കുന്നത്, അതൊരു സര്‍ട്ടിഫിക്കറ്റ് പോലെ: ഇന്ദ്രജിത്ത്
Malayalam Cinema
നല്ല നടനെന്ന് തോന്നിയത് കൊണ്ടാണ് അണ്ടര്‍റേറ്റഡ് എന്ന് വിളിക്കുന്നത്, അതൊരു സര്‍ട്ടിഫിക്കറ്റ് പോലെ: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th December 2025, 9:04 am

അണ്ടര്‍ റേറ്റഡ് ആക്ടര്‍ എന്ന് പ്രേക്ഷകര്‍ വിളിക്കുന്നത് തനിക്ക് വാല്യൂ ഉള്ളതുകൊണ്ടാണെന്ന് നടന്‍ ഇന്ദ്രജിത്ത്. താന്‍ അതിനെ പോസിറ്റീവായാണ് കാണുന്നതെന്നും നടന്‍ പറഞ്ഞു. ധീരം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.

ഇന്ദ്രജിത്ത് Photo: Indrajith Sukumaran/ Facebook.com

‘ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ അത്രത്തോളം പ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ ഒരു സ്റ്റേറ്റ്‌മെന്റ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു അഭിനേതാവ് അണ്ടര്‍റേറ്റഡ് ആണെന്ന് മറ്റുള്ളവര്‍ പറയുന്നുണ്ടെങ്കില്‍ അയാള്‍ ഒരു നല്ല ആക്ടറാണെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാണ്.

നല്ല ഒരു നടനാണ്, ഇയാള്‍ ഇതില്‍ കൂടുതല്‍ ഡീസേര്‍വ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ എന്നെ ഒരു നല്ല അഭിനോതാവായി അക്‌സപ്റ്റ് ചെയ്തു,’ ഇന്ദ്രജിത്ത് പറയുന്നു.

അതൊരു സര്‍ട്ടിഫിക്കറ്റായാണ് താന്‍ കാണുന്നതെന്നും ഒരു പോസിറ്റീവ് നോട്ടില്‍ മാത്രമേ ആ അഭിപ്രായത്തെ എടുത്തിട്ടുളളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളെ കുറിച്ച് ഒരുപാട് ചിന്തിക്കാറില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. എന്നാല്‍, സിനിമയില്‍ ഇനിയും മുന്നോട്ട് ഒരുപാട് സഞ്ചരിക്കണമെന്നും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത മേഖലയും ഭാഷയുമൊക്കെ ചെയ്യാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും നടന്‍ പറഞ്ഞു.

നവാഗതനായ ജിതിന്‍ ടി. സുരേഷ് സംവിധാനത്തില്‍ ഇന്ദ്രിത്ത് പൊലീസ് വേഷത്തിലെത്തിയ ധീരം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ അജു വര്‍ഗാസ്, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Indrajith says that the audience calls him an underrated actor because he has value