സിനിമ കണ്ട് അതിലെ ക്യാരക്ടര്‍ ഓര്‍ത്തിരിക്കുന്നവരാണ് ഓരോ പ്രേക്ഷകരും. എന്നാല്‍ ഒരു ക്യാരക്ടറിലൂടെ സിനിമ ഓര്‍ത്തിരിക്കുക ചുരുക്കമാണ്. അങ്ങനെ ഒരു കഥാപത്രമാണ് വട്ട് ജയന്‍. സോഷ്യല്‍ മീഡിയിയയില്‍ എപ്പോളും ട്രെന്‍ഡിങ് ആവുന്ന ഒരു ക്യാരക്ടര്‍ ആണ് വട്ട് ജയന്‍. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയില്‍ ഇന്ദ്രജിത്ത് അഭിനയിച്ച കഥാപാത്രമാണിത്.
ട്രോളിലൂടെയും മീംസിലൂടെയുമാണ് എല്ലാവര്‍ക്കും വട്ട് ജയന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ പരിചയം. വട്ട് ജയന്‍ എന്ന് പറയുമ്പോള്‍ കരയുന്ന രംഗമാണ് ഓരോ മലയാളികളുടെയും ഉള്ളില്‍. ക്യൂ സ്‌റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വട്ട് ജയന്‍ എന്ന കഥാപാത്രത്തെ കുറിച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.
‘ഒരുപാട് ഇമോഷണലുടെ കടന്നു പോകുന്ന ഒരു കഥാപാത്രമാണ് വട്ട് ജയന്‍. അമ്മയോടുള്ള അതി കഠിന സ്‌നേഹവും ഈ കഥാപാത്രത്തിലൂടെ കാണാന്‍ സാധിക്കും. ഒന്നും പുറത്തു കാട്ടാതെ എല്ലാം സഹിച്ച് ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു കഥാപാത്രമാണ് വട്ട് ജയന്‍. ബാത്‌റൂമില്‍ നിന്നും കരയുന്ന രംഗം ആ കഥാപാത്രത്തെ സംബന്ധിച്ച് ഇമോഷണലുകളിലൂടെ വളരെ ഡൗണ്‍ ആയി നില്‍ക്കുന്ന ഒരു സമയമാണ്.
എന്റെ പേര്‍സണല്‍ ഫേവറെറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് വട്ട് ജയന്‍. അതിലെ ഓരോ എക്‌സ്പ്രഷന്‍സും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പല രീതിയില്‍ കാണാറുണ്ട്,’ ഇന്ദ്രജിത്ത് പറയുന്നു.
വട്ട് ജയനെപ്പോലെ ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചത് ഒരു നടന്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. അത്തരം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ കൂടുതല്‍ പ്രചോദനമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വളരെ ബ്രില്യന്റ് ആയ ഒരു റൈറ്റര്‍ ആണ് മുരളി ഗോപിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
വട്ട് ജയന്‍ എന്ന കഥാപാത്രം മികച്ചതാവുന്നതില്‍ ആ കഥാപാത്രത്തെ സൃഷിട്ടിയച്ച മുരളി ഗോപിയുടെ പങ്കും വളരെ വലുതാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു. വലിയ വിജയമാകാത്ത സിനിമകള്‍ ഇന്ന് വീണ്ടും എടുത്തു കാണുന്നുണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ പങ്ക് അതിന്റെ റൈറ്റര്‍ക്ക് മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Indrajith about his character in Left Right Left movie