എഡിറ്റര്‍
എഡിറ്റര്‍
സുഖോയ്-ബ്രഹ്മോസ് സംയോജനം; ഇന്ത്യ ലോകത്തിന്റെ നെറുകയില്‍
എഡിറ്റര്‍
Wednesday 22nd November 2017 3:51pm

 

മുംബൈ: പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും

ഈ ശേഷിയുള്ള ആദ്യ രാജ്യമെന്ന ബഹുമതി ഇതോടെ ഇന്ത്യയ്ക്കു സ്വന്തമായി. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ് -സുഖോയ് യോജിപ്പിക്കല്‍.


Also Read: യോഗിയുടെ റാലിക്കെത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചുമാറ്റി, വീഡിയോ


വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും പങ്കാളികളായി. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാനഗുണം.

കരയില്‍നിന്നും കപ്പലില്‍നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനയ്ക്കു സ്വന്തമായുണ്ട്. സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിനു മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.

Advertisement