വാഷിങ്ടണ്‍: റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യു.എസ് ട്രഷറി സെക്രട്ടറിയുമായ സ്‌കോട്ട് ബെസെന്റ്.
ലോകത്തിന് എണ്ണ ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ സഖ്യകക്ഷികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യു.എസ് ട്രഷറി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും ബെസെന്റ് പറഞ്ഞു.
‘ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണ്. അടുത്തിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അത് അനുസരിച്ചു. പകരം യു.എസ് എണ്ണ വാങ്ങാന്‍ തുടങ്ങി.
ഇപ്പോള്‍ ലോകമെമ്പാടും സംഭവിച്ച എണ്ണയുടെ വിതരണത്തിലെ താത്കാലിക വിടവ് നികത്താന്‍ റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ അവര്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ മറ്റ് ഉപരോധവും ഞങ്ങള്‍ പിന്‍വലിക്കും’, ബെസെന്റ് പറഞ്ഞു.
കടലിലെ പ്രതിസന്ധിയില്‍ കപ്പലുകളിലെ കോടിക്കണക്കിന് ബാരല്‍ എണ്ണയ്ക്ക് അനുമതി നല്‍കാതിരിക്കുന്നതിലൂടെ ട്രഷറിക്ക് വിതരണം സൃഷ്ടിക്കാന്‍ സാധിക്കും. അക്കാര്യം യു.എസ് പരിഗണിക്കുന്നുണ്ട്. പശ്ചിമനേഷ്യന്‍ സംഘര്‍ഷത്തിന്റെ സമയത്ത് വിപണിക്ക് ആശ്വാസം പകരുന്ന നടപടികളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിക്കുമെന്നും ബെസെന്റ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ദക്ഷിണേഷ്യയില്‍ നിലവില്‍ കടലിലുള്ള കപ്പലുകളിലെ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ യു.എസ് അനുമതി നല്‍കിയത്. യു.എസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.
Content Highlight: Indians are good actors; Trump’s aide for allowing them to buy Russian oil