ഒരുവശത്ത് ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമും ഒരു ലോകകപ്പിനായി ഒരുങ്ങുകയാണ്. ഐ.സി.സി വനിത ടി – 20 ലോകകപ്പിനാണ് ടീം കച്ചമുറുക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
ഒരുവശത്ത് ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമും ഒരു ലോകകപ്പിനായി ഒരുങ്ങുകയാണ്. ഐ.സി.സി വനിത ടി – 20 ലോകകപ്പിനാണ് ടീം കച്ചമുറുക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
ഒരുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. മറ്റേതൊരു ടീമിനെയും പോലെ ഇന്ത്യയുടെയും ലക്ഷ്യം കിരീടം തന്നെയാണ്.

എന്നാല്‍, കിരീടത്തിനൊപ്പം തന്നെ മറ്റൊരു നേട്ടവും ഇന്ത്യ സ്വപ്നം കാണുന്നുണ്ടാവും. നിലവിലെ ഏകദിന ചാമ്പ്യന്മാരായി തന്നെ ടി – 20 ലോകകപ്പുയര്‍ത്തുക എന്ന നേട്ടമാണിത്. വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ രണ്ട് ഫോര്‍മാറ്റിലും ഒരേ സമയം ചാമ്പ്യന്മാരായത് രണ്ട് ടീമുകള്‍ മാത്രമാണ്.
ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഈ ചരിത്രനേട്ടത്തിനുടമകള്‍. 2009ലായിരുന്നു ഇംഗ്ലണ്ടിന്റെ ഈ നേട്ടം. ആ വര്‍ഷം ആദ്യം നടന്ന ഏകദിന ലോകകപ്പില്‍ ടീം ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. മാസങ്ങള്‍ക്കിപ്പുറം നടന്ന പ്രഥമ ടി – 20 ലോകകപ്പിലും വിജയികളായി ഒരേ സമയം രണ്ട് ഫോര്‍മാറ്റിലും കപ്പെന്ന അപൂര്‍വ നേട്ടം തങ്ങളുടെ പേരിലാക്കി. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തന്നെ തോല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ട് വനിതകളുടെ കിരീടനേട്ടം.

ഒരേ സമയം രണ്ട് ഫോര്‍മാറ്റിലും കപ്പുയര്‍ത്തിയത് രണ്ടാം ടീമായി മാറിയ ഓസ്‌ട്രേലിയ രണ്ട് തവണയാണ് ഈ നേട്ടം ആവര്‍ത്തിച്ചത്. 2013 -2014 കാലഘട്ടത്തിലായിരുന്നു ആദ്യത്തേത്. 2013ല്‍ ഏകദിന ലോകകപ്പുയര്‍ത്തിയ ടീം അടുത്ത വര്‍ഷമെത്തിയ ടി – 20 ലോകകപ്പിലും ജേതാക്കളായി. യഥാക്രമം ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു അന്ന് ഓസീസിന്റെ എതിരാളികള്‍.

2022 -2023 കാലഘട്ടത്തിലും ഓസീസ് വനിതകള്‍ ഈ നേട്ടം ആവര്‍ത്തിച്ചു. 2022ല്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ച് ഓസീസ് ഒരിക്കല്‍ കൂടി ഏകദിന കപ്പുയര്‍ത്തി. അടുത്ത വര്‍ഷം ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെയും ടീം മുട്ടുകുത്തിച്ചു.
ഇത്തവണ ടി – 20 ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ ഹര്‍മന്റെയും സംഘത്തിന്റെയും ലക്ഷ്യം ഈ നേട്ടത്തിലെ മൂന്നാമനാവാനായിരിക്കും. അതിന് ഇന്ത്യയ്ക്ക് സാധിക്കുമോ കാത്തിരുന്ന തന്നെ കാണേണ്ടി വരും.
Content Highlight: Indian Women Cricket team aim become third team held ICC Women’s ODI World Cup and ICC Women’s T20 World Cup at same time