ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ബുംറയ്ക്കും പണി കിട്ടി; റിപ്പോര്‍ട്ട്
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പനി കാരണം അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം ബുംറയുടെ ആര്യോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ടീം മാനേജ്‌മെന്റ് ബുംറയുടെ കാര്യത്തില്‍ റിസ്‌ക് എടുക്കില്ലെന്നാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരമായതിനാല്‍ ബുംറയ്ക്ക് വിശ്രമം അനുവദിക്കാനാകും ബി.സി.സി.ഐയുടെ തീരുമാനം.

ജസ്പ്രീത് ബുംറ – Photo: bcci
അമേരിക്കയോടുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ ബുംറ മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുംറ ആദ്യ മത്സരത്തില്‍ കളിച്ചില്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണ ടീമിലെത്താനും സാധ്യതയുണ്ട്.
ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് നേരത്തെ പേസര്‍ ഹര്‍ഷിത് റാണയെ പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോള്‍ ബുംറയുടെ കാര്യത്തിലും ചോദ്യമുയരുകയാണ്.
ലോകകപ്പിന് മുന്നോടിയായി സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ പരിക്കേറ്റാണ് യുവ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റത്. റാണയ്ക്ക് പകരക്കാരനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത് പേസര്‍ മുഹമ്മദ് സിറാജിനെയാണ്. താരം ഉടനെ ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ സ്‌ക്വാഡ്
അഭിഷേക് ശര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്
Content Highlight: Indian super pacer Jasprit Bumrah may miss first match due to fever, reports