ഓഹരി വിപണി തിരിച്ചുവരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th May 2011, 1:57 am
മുംബൈ: തുടര്‍ച്ചയായ 9 ദിവസത്തെ ഇടിവിനു ശേഷം വിപണി ഇന്നലെ തിരിച്ചുവരവ് നടത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം ബാങ്കിങ് നിരക്കുകളില്‍ അര ശതമാനം വര്‍ധന വരുത്തിയിരുന്നു. ബി.എസ്.ഇ സൂചിക ഇന്നലെ 308.23 പോയിന്റ് ഉയര്‍ന്ന് 18518.81-ാണ് ക്ലോസ് ചെയ്തത്. എന്‍.എസ്.ഇ സൂചിക നിഫ്ടി 91.60 പോയിന്റ് ഉയര്‍ന്ന് 5551.45-ലുമെത്തി.
ബി.എസ്.ഇയിലെ മധ്യനിര ഓഹരി സൂചിക 0.95%-വും ചെറുകിട ഓഹരി സൂചിക 1.23%-വും വീതം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എണ്ണ വില താഴ്ന്നത് എണ്ണ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായി. ബി.പി.സി.എല്‍ 3.62%, എച്ച്.പി.സി.എല്‍ 2.83%, ഐ.ഒ.സി 2.63% വിലകൂടി.
