ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ജനുവരി 11ന് ആരംഭിക്കും. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നാളെ (ജനുവരി 3) പ്രഖ്യാപിക്കും. പരമ്പരയില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കുമെന്ന് സൂചനയുണ്ട്. പരിക്ക് പറ്റി ഏറെക്കാലം പുറത്തിരുന്നശേഷം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാണ് താരം ടീമിലേക്കുള്ള ടോക്കണ്‍ എടുത്തത്.
അതേസമയം സൂപ്പര്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും ഏകദിന മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കും. 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പ് പ്രമാണിച്ച് ഇരുവരുടെയും ജോലിഭാരം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താരങ്ങളെ മാറ്റിനിര്‍ത്തുന്നത്.
മാത്രമല്ല ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ സ്ഥാനം തുലാസില്‍ ആണ്. അടുത്തിടെ ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സൂപ്പര്‍താരം കെ.എല്‍. രാഹുലാണ് ടീമിലേ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍.
കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ സ്‌ക്വാഡില്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഏകദിന സ്പെഷ്യലിസ്റ്റ് റിതുരാജ് ഗെയ്കാദ് സ്‌ക്വാഡിലിടം നേടാന്‍ സാധ്യതയുണ്ട്.
എന്തുതന്നെയായാലും സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ് നേരത്തെ പുറത്തു വിട്ടിരുന്നു. മൈക്കല്‍ ബ്രേസ് വെല്ലാണ് ക്യാപ്റ്റന്‍.