സഞ്ജുവിനെപ്പോലുള്ള കളിക്കാര്‍ അപൂര്‍വമാണ്; അനുഭവം പങ്കുവെച്ച് അഭിഷേക് ശര്‍മയുടെ പിതാവ്
Cricket
സഞ്ജുവിനെപ്പോലുള്ള കളിക്കാര്‍ അപൂര്‍വമാണ്; അനുഭവം പങ്കുവെച്ച് അഭിഷേക് ശര്‍മയുടെ പിതാവ്
ശ്രീരാഗ് പാറക്കല്‍
Tuesday, 24th March 2026, 1:05 pm

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണുമായുള്ള അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ പിതാവ് രാജ് കുമാര്‍ ശര്‍മ. ലോകകപ്പ് സമയത്ത് അഭിഷേകിന്റെ ഫോം മങ്ങിയതിനെക്കുറിച്ച് സഞ്ജുവിനോട് സംസാരിച്ചപ്പോള്‍ ‘വിഷമിക്കേണ്ടെന്നും അഭിഷേക് വളരെ മികച്ച കളിക്കാരനാണെന്നും വരും കാലങ്ങളില്‍ അഭിഷേക് ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കുമെന്നും’ സഞ്ജു പറഞ്ഞതായി രാജ് കുമാര്‍ ശര്‍മ പറഞ്ഞു. മാത്രമല്ല സഞ്ജു വലിയ കളിക്കാരനാണെന്നും അദ്ദേഹത്തെപോലുള്ള കളിക്കാര്‍ അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും

‘സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാന്‍ അവനോട് ചോദിക്കുമായിരുന്നു, ‘സഞ്ജു ഭായ്, അഭിഷേകിന് എന്താണ് സംഭവിച്ചത്?’ എന്ന്.

അവന്‍ എപ്പോഴും പറയും, ‘അങ്കിള്‍, വിഷമിക്കേണ്ട. അവന്‍ വളരെ മികച്ച കളിക്കാരനാണ്. അവന്‍ വെറുതെ കളിക്കുക മാത്രമല്ല, മത്സരത്തിസല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. വരും കാലങ്ങളില്‍ അവന്‍ ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കും.’

അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു, ‘നന്ദി, സഞ്ജു. വളരെയധികം വിശ്വാസത്തോടെയും സ്‌നേഹത്തോടെയുമാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഞാന്‍ നിങ്ങളുടെ ഒരു ആരാധകനാണ്.’

അവന്‍ മറുപടി പറഞ്ഞു, ‘ഇല്ല, ഇല്ല പാജി, അങ്ങനെയൊന്നുമില്ല.’

പക്ഷേ അവനിലുള്ള ആത്മവിശ്വാസം നിങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും. അവന്‍ വളരെ വലിയ കളിക്കാരനാണ്, അവനെപ്പോലുള്ള കളിക്കാര്‍ അപൂര്‍വമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം, അവന്‍ നിങ്ങള്‍ക്ക് അവന്റെ ക്ലാസ് കാണിച്ചുതന്നിട്ടുണ്ട്,’ അഭിഷേക് ശര്‍മയുടെ പിതാവ് രാജ് കുമാര്‍ ശര്‍മ ന്യൂസ് നാണനോട് പറഞ്ഞു.സഞ്ജു സാംസണും അഭിഷേക് ശര്‍മയും

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വെറും അഞ്ച് മത്സരം കൊണ്ട് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ 97*, 89, 89 എന്നിങ്ങനെ വമ്പന്‍ പ്രകടനമാണ് സഞ്ജു തിരിച്ചുവരവില്‍ കാഴ്ചവെച്ചത്.

അതേസമയം ഫൈനലില്‍ മിന്നും പ്രകടനം നടത്താന്‍ അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിരുന്നു. 21 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content Highlight: Indian Player Abhishek Sharma’s father Raj Kumar Sharma shares his experience with Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ