2016; കളിക്കളത്തിലെ ഇന്ത്യന്‍ വമ്പ്
Daily News
2016; കളിക്കളത്തിലെ ഇന്ത്യന്‍ വമ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2016, 10:01 pm

ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലൂടെ ഇന്ത്യന്‍ കായിക രംഗം വന്‍ കുതിച്ചു ചാട്ടമാണ് ഈ വര്‍ഷം നടത്തിയതെന്ന് നിസംശയം പറയാന്‍ കഴിയും. പ്രൊ കബഡി ലീഡ്, ഐസ്.എല്‍, ഐ.പില്‍, ഐ.ബി.എല്‍ തുടങ്ങിയ ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഈ വര്‍ഷത്തെ കായിക നേട്ടങ്ങള്‍ പുതുവര്‍ഷത്തിലും ആവര്‍ത്തിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.


sp


കോഴിക്കോട്: ഇന്ത്യന്‍ കായിക രംഗത്തെ സംബന്ധിച്ചിടത്തോളം 2016 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലൂടെ ഗെയിംസ് രംഗത്തും പുത്തന്‍ താരോദയങ്ങളിലൂടെ വ്യക്തിഗത ഇനങ്ങളിലും മുന്‍ വര്‍ഷത്തെക്കാള്‍ വളരെയേറെ മുന്നേറാന്‍ ഭാരതത്തിനു കഴിഞ്ഞു. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം, ഫുട്‌ബോള്‍ ടീമിന്റെ റാങ്കിങ്ങിലെ മുന്നേറ്റം, ക്രിക്കറ്റിലെ സമഗ്രാധിപത്യം, കബഡിയിലെ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങളിലൂടെയാണ് ഇന്ത്യന്‍ കായികരംഗം കടന്നു പോയത്.

indian-test-tean

ക്രിക്കറ്റില്‍ വിരാട യുഗത്തിന്റെ മികച്ച ഒരു വര്‍ഷം കൂടിയായാണ് കടന്നു പോകുന്നത്. 2014 ഡിസംബറില്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലിക്കു കീഴില്‍ തോല്‍വിയറിയാതെ 18 മത്സരങ്ങള്‍ ജയിച്ച ടീം ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതാണിപ്പോള്‍. ലിമിറ്റഡ് ക്രിക്കറ്റില്‍ ധോണിക്കു കീഴിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീം ഇന്ത്യ ഏകദിനത്തില്‍ മൂന്നാമതും ട്വന്റി 20യില്‍ രണ്ടാം സ്ഥാനത്തുമാണിപ്പോള്‍.

വര്‍ഷാരംഭത്തില്‍ ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് റാങ്കിങ്ങില്‍ 166-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയിന്നു 135-ാം റാങ്കിലാണുള്ളത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കുകൂടിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമിത്.

indian-kabbadi-team

കബഡിയില്‍ ഇന്ത്യക്ക് ഈ വര്‍ഷവും എതിരാളികളുണ്ടായിരുന്നില്ല. തുടര്‍ച്ചയായ മൂന്നാം  വര്‍ഷമാണ് ഇന്ത്യ കബഡി ലോകകപ്പ്  സ്വന്തമാക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടു നിന്നതും ടൂര്‍ണ്ണമെന്റിനു മുന്നേ ലോകകപ്പിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയത്.

പുതുവര്‍ഷം പിറന്നു മൂന്നാം ദിവസം സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മുത്തമിടുന്നത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യന്‍ കായിക ലോകം ഉണര്‍ന്നത്. അഫ്ഗാനിസ്ഥാനെ 3-1ലു പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ഏഴാം തവണ സാഫ് ചാമ്പ്യന്മാരായത്. ജനുവരി 12 മുതല്‍ 31  വരെ നടന്ന ഇന്ത്യ- ഓസീസ് ക്രിക്കറ്റ് പരമ്പരയിലെ ട്വന്റ്ി 20 ഇന്ത്യ 3-0ത്തിനു വിജയിച്ചു.

indian-fottball-team

ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി ജൂനിയര്‍ ടീമും മികവു തെളിയിച്ചു. കലാശപ്പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസ് യിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഫെബ്രുവരി അഞ്ചു മുതല്‍ ഗുവാഹത്തിയിലും ഷില്ലോങ്ങിലുമായി നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 188 ഗോള്‍ഡ് മെഡലുകളുമായി തിളങ്ങിയതും ഇന്ത്യന്‍ സംഘമായിരുന്നു. ഫെബ്രുവരി 26നു ആരംഭിച്ച് മാര്‍ച്ച് ആറിനു സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജേതാക്കളായതും ഇന്ത്യന്‍ ടീമായിരുന്നു.

മാര്‍ച്ചില്‍ ആരംഭിച്ച ഐ.സി.സി വേള്‍ഡ് കപ്പ് ട്വന്റി 20 ടൂര്‍ണ്ണമെന്റാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന മത്സരം. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ീം ഇന്ത്യ അവസാന മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രടനമായിരുന്നു കോഹ്‌ലി പുറത്തെടുത്തത്.

ഈ വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ആരംഭിച്ചത് ഏപ്രില്‍ ഒമ്പതിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു സീസണിലെ വിജയികള്‍. ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്.

pv-sindhu

നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മാമാങ്കമായ ഒളിമ്പിക്‌സ് ആഗസ്റ്റ് 5നു ബ്രസീലിലെ റിയോ ഡി ജനീറയില്‍ ആരംഭിച്ചത്.  “പുരുഷ” ഇന്ത്യയ്ക്ക്  അഭിമാനമായത് പി. വി സിന്ധു, സാക്ഷി മാലിക്ക്, ദീപ കര്‍മ്മാക്കര്‍ എന്നീ വനിതകളായിരുന്നു ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍.

deepa

ബാഡ്മിന്റണില്‍ പി. വി സിന്ധു വെള്ളി മെഡല്‍ നേടിയപ്പോള്‍. 58കിലോഗ്രാം ഫ്രീസ്റ്റൈയില്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ കരസ്ഥമാക്കി. മെഡലുകല്‍ നേടാനായില്ലെങ്കിലും ഫൈനല്‍ റൗണ്ടില്‍ എത്തിയ ദീപ കര്‍മ്മാക്കര്‍ ഇന്ത്യക്കാരുടെ മനസ്സിലിടം നേടിയിരുന്നു. 67ാം സ്ഥാനവുമായാണ് ബ്രസീലില്‍ നിന്ന് ഇന്ത്യന്‍ സംഘം മടങ്ങിയത്.ഏപ്രിലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ്ഇന്‍ഡീസ പര്യടനവും വിജയത്തിലാണ് അവസാനിച്ചത്.

sakshi1

സെപ്തംബറില്‍ നടന്ന പാരലിമ്പിക്‌സില്‍ നാലു മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്. 42ാം സ്ഥാനത്തായിരുന്നു ഇത്തവണത്തെ പാരലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക്. പുരുഷ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവും, ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജഹാരിയയും സ്വര്‍ണ്ണ മെഡലുകള്‍ നേടിയപ്പോള്‍, വനിതാ ഷോട്ട്പുട്ടില്‍ ദീപ മാലിക് വെള്ളിയും  പുരുഷ ഹൈജമ്പില്‍ വരുണ്‍ സിംങ് വെങ്കലവും കരസ്ഥമാക്കി.  ഇതേ മാസമായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം പ്യൂട്ടോറിക്കയെ  4-1നു തകര്‍ത്തത്. ന്യൂസിലാന്‍ഡ് ക്രിക്ക്രറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ടെസ്റ്റ് പരമ്പര 3-0ത്തിനും  ഏകദിനം 3-2നുമാണ് ഇന്ത്യ നേടിയത്.

kerala-blasters

ഈ വര്‍ഷത്തെ ഐ.എസ്.എല്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചത് ഒക്ടോബര്‍ ഒന്നിനായിരുന്നു ഡിസംബര്‍ 20നു അവസാനിച്ച മൂന്നാം സീസണിലെ വിജയികള്‍ അത്‌ലറ്റികോ കൊല്‍ക്കത്തയായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഫൈനലില്‍ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഒക്ടോബര്‍ ഇരുപതിനാരംഭിച്ച ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായതും ഇന്ത്യന്‍ ടീമായിരുന്നു ഫൈനലില്‍ 3-2നു പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വുമണ്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചൈനയെ 3-2നു തകര്‍ത്ത് ജേതാക്കളായതും ഇന്ത്യ തന്നെയാണ്.

 

ഒക്ടോബറിലെ ശ്രദ്ധേയമായ മറ്റൊരു ഇന്ത്യന്‍ വിജയഗാഥ കബഡി ലോക ചാമ്പ്യന്‍ഷിപ്പാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ലോകകിരീടം നേടിയത്.

നവംബര്‍ അഞ്ചിനു നടന്ന എ.എഫ്.സി കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് മത്സരിച്ചത് ഈ വര്‍ഷത്തെ പ്രധാന കായിക നേട്ടങ്ങളില്‍ ഒന്നാണ്. ഖത്തര്‍ ക്ലബ്ബായ അല്‍ ഖ്വാവാ- അല്‍ ജാവിയ ടീമിനോടായിരുന്നു ബംഗ്ലൂരു എഫ്.സി ഏറ്റുമുട്ടിയത്. മത്സരത്തില്‍ 1-0ത്തിനു പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ നിമിഷമായിരുന്നു ബംഗ്ലൂരു എഫ്.സിയുടേത്.

ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിനെ 4-0ത്തിനു പരാജയപ്പെടുത്തിയാണ് ക്രിക്കറ്റ് ടീം ഈ വര്‍ഷത്തെ അവസാന മത്സരം കഴിഞ്ഞു നില്‍ക്കുന്നത്. ഇന്ത്യന്‍ കായിക ലോകത്തിന്റെ അവസാന കിരീടം ഡിസംബര്‍ 11നു അവസാനിച്ച പുരുഷ ജൂനിയര്‍ ഹോക്കി വേള്‍ഡ് കപ്പാണ്. ഫൈനലില്‍ ബെല്‍ജിയത്തെ 2-1നു പരാജയപപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. രണ്ടാം തവണയാണ് ജൂനിയര്‍ ഹോക്കി വേള്‍ഡ് കപ്പ് ഇന്ത്യ നേടുന്നത്.

ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലൂടെ ഇന്ത്യന്‍ കായിക രംഗം വന്‍ കുതിച്ചു ചാട്ടമാണ് ഈ വര്‍ഷം നടത്തിയതെന്ന് നിസംശയം പറയാന്‍ കഴിയും. പ്രൊ കബഡി ലീഡ്, ഐസ്.എല്‍, ഐ.പില്‍, ഐ.ബി.എല്‍ തുടങ്ങിയ ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ഈ വര്‍ഷത്തെ കായിക നേട്ടങ്ങള്‍ പുതുവര്‍ഷത്തിലും ആവര്‍ത്തിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.