എഡിറ്റര്‍
എഡിറ്റര്‍
ആഗസ്റ്റ് മാസത്തെ ഇന്ത്യന്‍ കയറ്റുമതി 9.7 ശതമാനം കുറഞ്ഞു
എഡിറ്റര്‍
Monday 1st October 2012 3:46pm

ന്യൂദല്‍ഹി: ആഗസ്റ്റ് മാസത്തെ ഇന്ത്യന്‍ കയറ്റുമതി നഷ്ടത്തില്‍. യൂറോപ്യന്‍ വിപണിയിലെ മാന്ദ്യമാണ് ഇന്ത്യന്‍ കയറ്റുമതി രംഗത്തേയും ബാധിച്ചത്. ഓഗസ്റ്റ് മാസത്തെ കയറ്റുമതി 10 ശതമാനത്തോളം കുറഞ്ഞ് 2233 ആയാണ് കുറഞ്ഞത്.

Ads By Google

കഴിഞ്ഞ വര്‍ഷം ഇതേസമയം ഇതിലും കൂടുതലായിരുന്ന കയറ്റുമതി കഴിഞ്ഞ നാല് മാസത്തിലധികമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

ജൂലൈയിലെ കയറ്റുമതി വിപണി 14.8 ശതമാനമായിരുന്നു ഇടിവ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ കയറ്റുമതിയിലുണ്ടായ ഇടിവ് 6 ശതമാനത്തോളമാണ്.

അതേസമയം, ഇക്കാലയളവിലെ വ്യാപാര കമ്മി 7117 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 7620 കോടി ഡോളറായിരുന്നു.

Advertisement