[]മാലി: മാലിദ്വീപിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കാറിനു നേരെ അഞ്ജാതരുടെ ആക്രമണം. ഇന്ത്യന്‍ സ്ഥാനപതി  രാജീവ് ശഹാരെയുടെ കാറിനു നേരെയാണ് മോട്ടോര്‍ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലേറു നടത്തിയത്.

വൈകീട്ട് 6.45 ഓടെയാണ് സംഭവം. മാലദ്വീപ് തലസ്ഥാനത്ത് അമീര്‍ അഹമ്മദ് മാഗു ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ കല്ലെറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കല്ലേറില്‍ മെര്‍സിഡസ് ബെന്‍സ് കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.