ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയുടെ അവസാന മത്സരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 43 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.
അവസാന ഘട്ടത്തില്‍ അരുന്ധതി റെഡ്ഡിയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയ്ക്ക് തുണയായിരുന്നു. 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയാണ് റെഡ്ഡി പുറത്താകാതെ നിന്നത്. 245.45 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. താരത്തിന് പുറകെ അമന്‍ജോത് കൗര്‍ 21 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഓപ്പണര്‍മാരായ ഫാലി വര്‍മയേയും ഗുണലന്‍ കമലിനിയേയും പുറത്താക്കിയായിരുന്നു ലങ്കന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ഷഫാലിയെ അഞ്ച് റണ്‍സിന് പുറത്താക്കി നിമഷ മീപേജും കമലിനിയെ 12 റണ്‍സിന് പുറത്താക്കി കവിഷ ദില്‍ഹാരിയും തിളങ്ങി. പവര്‍പ്ലേ കഴിഞ്ഞ് ഏഴാം ഓവറില്‍ ഹര്‍ളീന്‍ ഡിയോളിനെ (13 റണ്‍സ്) രശ്മിക സെവ്വാണ്ടിയും പുറത്താക്കിയതോടെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ലങ്കയ്ക്ക് സാധിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
In the groove! 💪
🎥 Fabulous ball-striking from #TeamIndia skipper Harmanpreet Kaur 👌
ലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി, ചമാരി അത്തപ്പത്തു എന്നവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിമഷ മീപേജ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ മറികടന്നാല്‍ മാത്രമേ ലങ്കയ്ക്ക് അഭിമാന വിജയമെങ്കലും നേടാന്‍ സാധിക്കൂ.