ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചിരിക്കുകാണ്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയച്ചിരിക്കുകാണ്.
Ready for the 5️⃣-match #INDvSL T20I series 👌
All the best #TeamIndia 🙌
Updates ▶️ https://t.co/T8EskKzzzW@IDFCFIRSTBank pic.twitter.com/ius6WTOpeV
— BCCI Women (@BCCIWomen) December 21, 2025
ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
നിലവില്‍ മത്സരം തുടങ്ങി നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് ശ്രീലങ്ക നേടിയത്.
ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ചമാരി അത്തപത്തുവിനേയാണ് ലങ്കയ്ക്ക് നഷ്ടമായത്. 12 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സായിരുന്നു താരം നേടിയത്. ക്രാന്തി ഗൗഡിന്റെ സൂപ്പര്‍ ബൗളിങ്ങില്‍ ബൗള്‍ഡായാണ് ചമാരി കൂടാരം കയറിയത്. അന്താരാഷ്ട്ര ടി-20യില്‍ ക്രാന്തിയുടെ ആദ്യ വിക്കറ്റാണിത്.
Kranti Gaud claims Chamari Athapaththu for her maiden T20I wicket! 🔥#CricketTwitter pic.twitter.com/Ts7MQsBYiv
— Female Cricket (@imfemalecricket) December 21, 2025
വിഷ്മി ഗുണരത്‌നെ, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), കവിഷ ദില്‍ഹാരി, മാല്‍കി മദാര, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനായി.
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
Content Highlight: Indian bowler Kranti Gowdtakes the wicket of captain Chamari in the T20 match against Sri Lanka