മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. സഞ്ജു ഒരു സീനിയര്‍ താരമാണെന്നും ഫോം ഔട്ടാവുന്നത് ക്രിക്കറ്റിങ് കരിയറില്‍ സര്‍വ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. സഞ്ജു ഒരു സീനിയര്‍ താരമാണെന്നും ഫോം ഔട്ടാവുന്നത് ക്രിക്കറ്റിങ് കരിയറില്‍ സര്‍വ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിന്റെ കഴിവെന്താണെന്ന് എല്ലാവർക്കും താരത്തിനെ മികച്ച മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡിന് എതിരെയുള്ള അഞ്ചാം ടി – 20യ്ക്ക് മുമ്പ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊട്ടക്.

സിതാന്‍ഷു കൊട്ടക്. Photo: Mahi Patel/x.com
‘സഞ്ജു വളരെ മികച്ച ഒരു സീനിയര്‍ താരമാണ്. നിലവില്‍ അവന്‍ മറ്റുള്ളവരുടെ അത്ര റണ്‍സ് കണ്ടെത്തുന്നില്ല. പക്ഷേ, അത് ക്രിക്കറ്റിന്റെ ഭാഗമാണ്. ചില സമയങ്ങളില്‍ അഞ്ച് ഇന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തതിന് ശേഷം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയേക്കാം.
ഒരാളുടെ മനസ് ശക്തമായി നിലനിര്‍ത്തേണ്ടത്ത് അയാളുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും സഞ്ജുവിനെ മികച്ച മാനസികാവസ്ഥയില്‍ നിലനിര്‍ത്തുകയെന്നതാണ് ഞങ്ങളുടെ ജോലി. അവന്‍ മികച്ച രീതിയില്‍ പരിശീലനം നടത്തുകയും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്.
സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കുമറിയാം. അവനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ല, കാരണം അവന്‍ അത്രയും മികച്ച താരമാണ്,’ കൊട്ടക് പറഞ്ഞു.

സഞ്ജു സാംസൺ. Photo: Team Samson/x.com
ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് ഇതുവരെ തിളങ്ങാനായിട്ടില്ല. താരം പരമ്പരയിൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. വിശാഖപട്ടണത്ത് 15 പന്തില്‍ 24 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ ഇന്നിങ്സ്.
നേരത്തെ, പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു പരാജയപ്പെട്ടിരുന്നു. പത്ത്, ആറ്, പൂജ്യം എന്നിങ്ങനെയാണ് ഈ മത്സരങ്ങളില്‍ താരം സ്‌കോര്‍ ചെയ്തത്. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സഞ്ജുവിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നാലാം മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാത്തതും ഈ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി ബാറ്റിങ് കോച്ച് തന്നെ രംഗത്തെത്തിയത്.
Content Highlight: Indian batting coach Sitanshu Kotak supports Sanju Samson