ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ കൂടാരം കയറിയത്. 75 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയിരിക്കെ റിട്ടയേഡ് ഹേര്‍ട്ടായാണ് താരം മടങ്ങിയത്. വലത് തുടയില്‍ ഹാംസ്ട്രിങ് പരിക്ക് കാരണമാണ് താരം കൂടാരം കയറിയത്. താരത്തിന് പുറമെ 52 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും 63 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

ശ്രേയസ് അയ്യര്‍ 35 റണ്‍സിനും കെ.എല്‍. രാഹുല്‍ ഒരു റണ്‍സിനും പുറത്തായിരുന്നു.

അതേസമയം 21 പന്തില്‍ 11 റണ്‍സ് നേടിയ രോഹിത് ശര്‍മയെയും അഞ്ച് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെയും ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായി.

ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. പുറത്താകാതെ 76 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡക്കറ്റ് 43 റണ്‍സ് നേടി. മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം അക്‌സര്‍ പട്ടേലാണ്. 9.5 ഓവറില്‍ നിന്ന് 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 6.31 എന്ന എക്കോണമിയിലാണ് താരം ബാറ്റ് ചെയ്തത്. ലിയാം ഡോസണ്‍ (68), ജോഫ്ര ആര്‍ച്ചര്‍ (12), ആദില്‍ റഷീദ് (1), ജോഷ് ടങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്.

അക്‌സര്‍ പട്ടേലിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: India Won Against England In ODI Match