ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 32 പന്ത് അവശേഷിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മൂന്നാം നമ്പറില്‍ ഇറങ്ങിയ ജമീമ റോഡ്രിഗസാണ്. 44 പന്തില്‍ നിന്ന് 10 തകര്‍പ്പന്‍ ഫോര്‍ ഉള്‍പ്പെടെ 69 റണ്‍സാണ് താരം പുറത്താക്കാതെ അടിച്ചിട്ട്. ജമീമക്ക് കൂട്ടുനിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി. 16 പന്തില്‍ 15 റണ്‍സ് ആണ് ഹര്‍മന്‍ നേടിയത്.