എഡിറ്റര്‍
എഡിറ്റര്‍
മൊഹാലിയും ജയിച്ച് ഇന്ത്യ
എഡിറ്റര്‍
Monday 18th March 2013 5:02pm

മൊഹാലി: മൊഹാലിയിലും ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ഇതോടെ നാല് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്.

Ads By Google

ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.  ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ഇന്ത്യക്ക് വേണ്ടി എം.എസ്.ധോണി (18*) രവീന്ദ്ര ജഡേജ (8*), വിരാട് കോഹ്‌ലി (34), ചേതേശ്വര്‍ പൂജാര (28), മുരളി വിജയ് (26) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (21) എന്നിവര്‍ ബാറ്റേന്തി.

69 റണ്‍സ് നേടിയ ഫിലിപ്പ് ഹ്യൂസാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും അശ്വിന്‍, ഓജ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്‌സില്‍ 408 റണ്‍സായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്.രണ്ടാം ഇന്നിംഗ്‌സില്‍ 223 ഉം നേടി. മറുപടിക്കായി എത്തിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 499 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 136 സ്വന്തമാക്കി.

നാലാം ടെസ്റ്റ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും.

Advertisement