ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍
Daily News
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2014, 7:06 pm

jawahar-lal-nehru-stadium[] കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനപരമ്പരയിലെ ആദ്യമത്സരം ഒക്ടോബര്‍ എട്ടിന് കൊച്ചിയില്‍ നടക്കും. ഡേ ആന്‍ഡ് നൈറ്റ് മത്സരമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

അഞ്ച് ഏകദിനങ്ങളും ഒരു 20 ട്വന്റി മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് ഒക്ടോബര്‍ എട്ട് മുതല്‍ നവംബര്‍ 15 വരെ നീളുന്ന ഇന്ത്യ- വിന്‍ഡീസ് പരമ്പരയിലുള്ളത്.  മൂന്ന് ടെസ്റ്റുകള്‍ ഉല്‍പ്പെടുന്ന പരമ്പരയിലെ ആദ്യമത്സരത്തിന് ഹൈദരാബാദ് വേദിയാവും.

ഒക്ടോബര്‍ എട്ടിന് ആരംഭിക്കുന്ന പര്യടനത്തിലെ രണ്ടാം ഏകദിനം 11ന് വിശാഖപട്ടണത്ത് നടക്കും. കൊല്‍ക്കത്ത, കട്ടക്ക്, ധര്‍മ്മശാല എന്നിവിടങ്ങളിലായാണ് മറ്റ് ഏകദിന മത്സരങ്ങള്‍ നടക്കുക.

7 മുതല്‍ 11 വരെയുള്ള രണ്ടാം ടെസ്റ്റിന് ബംഗളൂരുവും നവംബര്‍ 15 മുതല്‍ 19 വരെയുള്ള അവസാന ടെസ്റ്റിന് അഹമ്മദാബാദും വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന 20-20 മത്സരത്തിന് ന്യൂദല്‍ഹി ആഥിത്യം വഹിക്കും്. ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പരമ്പരയിലെ മത്സരക്രമങ്ങള്‍ അറിയിച്ചത്.