എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്ക്ക് മണ്‍റോ കുരുക്ക്; രണ്ടാം ട്വന്റി-20യില്‍ ചിറകടിച്ച് പറന്ന് കിവികള്‍
എഡിറ്റര്‍
Saturday 4th November 2017 10:26pm

രാജ്‌കോട്ട്: ആദ്യ മത്സരത്തിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ കിവിസിനെതിരെ രണ്ടാം അങ്കത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ന്യൂസിലാന്റ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയ ലക്ഷ്യം മറികടക്കാന്‍ കോഹ് ലിയ്ക്കും സംഘത്തിനും സാധിച്ചില്ല. തുടക്കത്തില്‍ തന്നെ കിവീസ് പ്രഹരമേല്‍പ്പിച്ച ഇന്ത്യന്‍ ഇന്നിംഗ്‌സിനെ ഹാഫ് സെഞ്ച്വറിയിലൂടെ പിടിച്ചുയര്‍ത്താന്‍ കോഹ് ലി ശ്രമിച്ചെങ്കിലും കിവീസ് ബൗളര്‍മാര്‍ വിജയം അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

65 എടുത്ത വിരാട് തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. അരങ്ങേറ്റ മത്സരം കളിച്ച ശ്രേയസ് അയ്യര്‍ മികച്ച പിന്തുണ നല്‍കിയപ്പോള്‍ വാലറ്റത്ത് മുന്‍ നായകന്‍ എം.എസ് ധോണിയും ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും വിജയം അസാധ്യമായിരുന്നു. ശ്രേയസ് 23 റണ്‍സും ധോണി 49 റണ്‍സുമാണ് നേടിയത്.


Also Read: വികാരം അണപൊട്ടിയൊഴുകി; അരങ്ങേറ്റ മത്സരത്തില്‍ ദേശീയഗാനത്തിനിടെ പൊട്ടിക്കരഞ്ഞ് മുഹമ്മദ് സിറാജ്


കിവീസിനെതിരെ പരമ്പര വിജയം മോഹിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. സെഞ്ച്വറിയടിച്ച മണ്‍റോയുടെ മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ നേടിയത്. 58 പന്തില്‍ നിന്നും 109 റണ്‍സാണ് ഓപ്പണിംഗ് താരം നേടിയത്. അതില്‍ ഏഴ് ബൗണ്ടറിയും അത്രതന്നെ സിക്‌സും ഉള്‍പ്പെടും.

ഒരു വര്‍ഷം തന്നെ ട്വന്റി-20 യില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമായും മണ്‍റോ മാറി. ഒന്നാം വിക്കറ്റില്‍ ഗുപ്റ്റിലുമൊത്ത് 105 റണ്‍സാണ് മണ്‍റോ പടുത്തുയര്‍ത്തിയത്. സിറാജ് ഒരു വിക്കറ്റ് നേടിയെന്നതും ശ്രദ്ധേയമാണ്.

 

Advertisement