ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. തുടക്കം മുതല്‍ അറ്റാക്കിങ് ബാറ്റിങ് പുറത്തെടുക്കാനാകും ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഏകദിന മത്സരങ്ങള്‍ക്കും കച്ചമുറുക്കുന്നത്.
ജേക്കബ് ബേഥലും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മാത്രമല്ല ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച ജോസ് ബട്‌ലറും മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ ബ്രൂക്കും ഇംഗ്ലണ്ടിന്റെ ബാറ്റിങ് യൂണിറ്റില്‍ വലിയ ആത്മവിശ്വാസം നല്‍കും. സീനിയര്‍ ക്ലാസിക് ബാറ്റര്‍ ജോ റൂട്ടും ടീമിലുണ്ട്.
All in readiness 🙌
Let the #ENGvIND ODI series begin 🥁
Updates ▶️ https://t.co/2sg194tpxH #TeamIndia pic.twitter.com/tIPWrVz1xH
— BCCI (@BCCI) July 14, 2026
അതേസമയം ടി-20 പരമ്പരയിലെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര ഏറെ നിര്‍ണായകമാണ്. ജസ്പ്രീത് ബുംറ ഇന്ത്യയുടെ പേസ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് താരം ഏകദിന മത്സരത്തിന് കളത്തിലെത്തുന്നത്. 2025 മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് താരം അവസാനമായി കളിച്ചത്.
ശേഷമാണ് ബുംറ ഒരു ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. നേരത്തെ ഐ.പി.എല്ലില്‍ തിളങ്ങാന്‍ സാധിക്കാത്ത ബുംറ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് തിരിച്ചുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പേസ് ബൗളിങ്ങിന് കരുത്ത് നല്‍കാന്‍ ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ടീമില്‍ ഇടം നേടിയത്.
A look at #TeamIndia‘s Playing XI 🙌
Updates ▶️ https://t.co/2sg194tpxH #ENGvIND pic.twitter.com/J6HYlKXV1l
— BCCI (@BCCI) July 14, 2026
അതേസമയം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഉള്ളത് വലിയ കരുത്താണ് നല്‍കുക.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
Content Highlight: India VS England ODI Match: Jusprit Bumrah Arrived After One Year In ODI Cricket
