ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സാണ് ഇന്ത്യ നേടിയത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയത്. ഗസ് ആറ്റ്കിന്‍സനാണ് ഗില്ലിനെ പുറത്താക്കിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 80 റണ്‍സ് നേടി ടോപ് സ്‌കോററായിരുന്നു ഗില്‍. എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് താരം മടങ്ങിയത്. എന്നാല്‍ നിര്‍ണായകമായ മത്സരത്തില്‍ താരം നേരത്തെ പുറത്തായത് ടീമിന് തിരിച്ചടിയായേക്കാം. നിലവില്‍ 17 പന്തില്‍ 10 റണ്‍സ് നേടിയ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്.
അതേസമയം പ്ലെയിങ് ഇലവനില്‍ നിന്ന് സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ മാറ്റിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് പന്തില്‍ ഒരു റണ്‍സിനായിരുന്നു താരം പുറത്തായത്. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനമേറ്റത് ഇഷാന്‍ കിഷനാണ്.
കെ.എൽ. രാഹുൽ
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹ്‌മൂദ്
Content Highlight: India Vs England: KL Rahul has been dropped from the playing 11
