ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ സ്‌ക്വാഡ് പുറത്തുവിട്ട് ഇംഗ്ലണ്ട്. 14 അംഗങ്ങള്‍ അടങ്ങുന്ന സംഘത്തെയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ കരുതിവെച്ചത്. ബെന്‍ സ്‌റ്റോക്‌സിനെയാണ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് സൂപ്പര്‍ ബൗളര്‍ ക്രിസ് വോക്‌സ് തിരിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. 2018 ഇന്ത്യക്കെതിരെ ലോഡ്‌സില്‍ നടന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം പരിക്കിന്റെ പിടിയിലായിരുന്നു. ജൂണ്‍ 20നാണ് പരമ്പര ആരംഭിക്കുന്നത്.
57 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 181 വിക്കറ്റുകളും 1970 റണ്‍സും താരം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല 2022 നു ശേഷം ജെയ്മി ഓവര്‍ടണ്‍ ടീമിലേക്ക് തിരിച്ചെത്തിയതും ഇംഗ്ലണ്ടിന്റെ ബൗളിംഗ് യൂണിറ്റിന് കരുത്താണ്. സ്പിന്‍ കരുത്തിന് ഷൊഹെയ്ബ് ബഷീറും ഇംഗ്ലണ്ടിന് ഉണ്ട്.