ഛേത്രിയ്ക്ക് ഇരട്ടഗോള്‍; ഇന്ത്യയ്ക്കു ജയം
2022 FIFA World Cup qualification - AFC
ഛേത്രിയ്ക്ക് ഇരട്ടഗോള്‍; ഇന്ത്യയ്ക്കു ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th June 2021, 9:37 pm

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യന്‍ ജയം.

ഇന്ത്യയുടെ രണ്ടു ഗോളുകളും നായകന്‍ സുനില്‍ ഛേത്രിയാണു നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും.

79-ാം മിനിറ്റിലും 92-ാം മിനിറ്റിലുമായിരുന്നു ഛേത്രിയുടെ ഗോള്‍. കഴിഞ്ഞ 11 മത്സരങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

ജയത്തോടെ ഇന്ത്യയ്ക്കു 3 പോയന്റ് ലഭിക്കും. 19 പോയന്റുള്ള ഖത്തറാണു പട്ടികയില്‍ ഒന്നാമത്.

ഏഴ് മത്സരങ്ങളില്‍ നിന്നു മൂന്ന് സമനിലയടക്കം ആറ് പോയന്റുള്ള ഇന്ത്യ മൂന്നാമതാണ്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs Bangladesh FIFA World Cup 2022 Qualifier