സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
INDIA VS AUSTRALIA
കംഗാരുക്കള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി; ഓസ്‌ട്രേലിയ 191/7
സ്പോര്‍ട്സ് ഡെസ്‌ക്
Friday 7th December 2018 4:46pm

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ തിരിച്ചുവരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സിന് എല്ലാവരും പുറത്തായ ഇന്ത്യ ബൗളിംഗില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ 59 റണ്‍സ് പിന്നിലാണ് ഓസീസ്. അര്‍ധസെഞ്ച്വറിയുമായി ക്രീസിലുള്ള ട്രാവിസ് ഹെഡിലാണ് കംഗാരുക്കളുടെ പ്രതീക്ഷ.

ALSO READ: അവനെ കയ്യില്‍ കിട്ടിയാല്‍ രണ്ട് കഷ്ണമാക്കും; ലിറ്റില്‍ മെസിക്ക് താലിബാന്റെ വധഭീഷണി

3 വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വീതം വിക്കറ്റെടുത്ത ഇശാന്തും ബുംറയുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

നേരത്തെ 250 ന് ഒമ്പത് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇന്ന് ആദ്യപന്തില്‍ തന്നെ കൂടാരം കയറി. മുഹമ്മദ് ഷമിയാണ് പുറത്തായത്. മറുപടിയ്ക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ തുടക്കത്തിലെ പുറത്താക്കി ഇശാന്ത് ശര്‍മ്മ ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കി.

ALSO READ: ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പാക്കിസ്ഥാന്റെ യാസിര്‍ ഷാ

രണ്ടാം വിക്കറ്റില്‍ ഹാരിസും ഖ്വാജയും പ്രതിരോധം തീര്‍ത്തപ്പോള്‍ അശ്വിനാണ് ഇരുവരെയും പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തത്. ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ പുറത്താക്കി.

ഏഴാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഹെഡും കമ്മിന്‍സണും തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല.

WATCH THIS VIDEO:

Advertisement