ഐ.സി.സി റാങ്കിങ്ങില്‍ സമഗ്രാധിപത്യം സൃഷ്ടിച്ചാണ് ഇന്ത്യ 2025 അവസാനിപ്പിക്കുന്നത്. വൈറ്റ് ബോളിലെ രണ്ട് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളിലും മുന്നേറ്റമുണ്ടാക്കി. മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി അഞ്ച് ഒന്നാം റാങ്കുകാരാണ് ഇന്ത്യന്‍ ടീമിലുള്ളത്.
ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. 781 റേറ്റിങ്ങുമായാണ് രോഹിത് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 773 റേറ്റിങ്ങുമായി വിരാട് കോഹ്‌ലിയാണ് രണ്ടാമത്.
ഇത്തരത്തില്‍ ഒരു ടീമിലെ നാലോ അതിലധികം താരങ്ങളോ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതായി ഒരു കലണ്ടര്‍ ഇയര്‍ അവസാനിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 1984ലാണ് ഇതിന് മുമ്പ് ഇത്തരത്തിലൊരു റെക്കോഡ് ബ്രേക്കിങ് പ്രകടനമുണ്ടായത്.
ടി-20 ഫോര്‍മാറ്റ് നിലവിലില്ലാതിരുന്ന അന്ന് ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച ബാറ്ററും ബൗളറും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നായിരുന്നു. ഏതൊരു ടീമിന്റെയും ദുസ്വപ്‌നങ്ങളില്‍ വന്ന് പല്ലിളിക്കുന്ന പ്രൈം കരിബീയന്‍ സ്‌ക്വാഡിലെ ചെകുത്താന്‍മാര്‍ തന്നെയായിരുന്നു നാല് റാങ്കിങ്ങിലും ഒന്നാമത്.
സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡുമായിരുന്നു ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ 1984 അവസാനിപ്പിച്ചത്. ഏകദിനത്തില്‍ വിവ് റിച്ചാര്‍ഡ്‌സ് 932 റേറ്റിങ്ങോടെയും ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്ലൈവ് ലോയ്ഡ് 783 റേറ്റിങ്ങോടെയും ഒന്നാം റാങ്കിലെത്തി.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മാല്‍ക്കം മാര്‍ഷലാണ് ഏറ്റവും മികച്ച ടെസ്റ്റ് ബൗളറായി 1984 അവസാനിപ്പിച്ചത്. 897 ആയിരുന്നു അദ്ദേഹത്തിന്റെ റാങ്കിങ്ങ്.
മാല്‍ക്കം മാര്‍ഷല്‍. Photo: Cricket West Indies
ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പ്രഥമസ്ഥാനീയനായ ‘ദി ബിഗ് ബേര്‍ഡ്’ ജോയല്‍ ഗാര്‍ണറാണ് 1984ലെ ഏറ്റവും മികച്ച ഏകദിന ബൗളറായി വര്‍ഷം അവസാനിപ്പിച്ചത്. 918 എന്ന മികച്ച റേറ്റിങ്ങായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ജോയല്‍ ഗാര്‍ണർ: Photo: Cricket West Indies
ഇന്നുള്ളത് പോലെ അന്നത്തെ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ് വിവരങ്ങള്‍ ലഭ്യമല്ല.
Content Highlight: India to end 2025 with five top-ranked players in ICC rankings