എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്ക്ക് എണ്ണയുടെ ആവശ്യം അമേരിക്ക മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു; ജയ്പാല്‍ റെഡ്ഢി
എഡിറ്റര്‍
Monday 22nd October 2012 3:00pm

ദുബായ്: ഇറാനുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങള്‍ അസഹിഷ്ണുതയോടെ കാണുന്ന രാജ്യമാണ് അമേരിക്ക. ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ ലംഘിക്കുന്നുവെന്നായിരുന്നു അമേരിക്കയുടെ പരാതി.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം തകര്‍ക്കാതെ ഇറാനില്‍ നിന്നുള്ള ഇറക്കുമതി തുടരാനുള്ള വഴിയാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Ads By Google

ഇറാനിലെ എണ്ണ ഇന്ത്യക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അമേരിക്കയ്ക്ക് മനസ്സിലാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നാണ് കേന്ദ്ര ഓയില്‍ മന്ത്രി ജയ്പാല്‍ റെഡ്ഢി പറയുന്നത്.

പ്രതിവര്‍ഷം 15 മില്യണ്‍ ടണ്‍ എണ്ണയാണ് ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയില്‍ എണ്ണയ്ക്കുള്ള ആവശ്യകതയും ഇറാനെ ആശ്രയിക്കാതിരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും അമേരിക്ക മനസ്സിലാക്കണമെന്നും ജയ്പാല്‍ റെഡ്ഢി പറഞ്ഞു.

Advertisement