ദുബായ് ഭരണകൂടവും അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രണ്ട് വര്‍ഷത്തിനിടയില്‍ തേജസ് വിമാനം ഉള്‍പ്പെട്ട രണ്ടാമത്തെ അപകടമാണിത്.
2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒതേജസ് വിമാനം തകര്‍ന്നുവീണിരുന്നു. 2001ലാണ് തേജസ് ചരിത്രത്തിലാദ്യമായി പറന്നുയര്‍ന്ന് അതിനുശേഷമുണ്ടായ ആദ്യത്തെ അപകടമായിരുന്നു 2024ലേത്.
തേജസ് ജെറ്റിന്റെ പ്രധാന സവിശേഷത അതിന്റെ മാര്‍ട്ടിന്‍-ബേക്കര്‍ സീറോ-സീറോ എജക്ഷന്‍ സീറ്റെന്നാണ് പറയപ്പെടുന്നത്.
ഈ സാങ്കേതിക വിദ്യ പൈലറ്റുമാര്‍ക്ക് ടേക്ക് ഓഫ്, ലാന്‍ഡിങ് തുടങ്ങിയ സമയങ്ങളിലെ ദുര്‍ഘടമായ അവസ്ഥയിലും പൈലറ്റിനെ സുരക്ഷിതമായി ഇജക്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്.
Content Highlight: India’s Tejas Fighter Jet Crashed At Dubai Air show