2026 ടി – 20 ലോകകപ്പില്‍ സിംബാബ്വെക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ തങ്ങളുടെ പോരാട്ടം 184 റണ്‍സില്‍ അവസാനിപ്പിച്ചു. അതോടെ ഇന്ത്യ തങ്ങളുടെ സെമി ഫൈനല്‍ സാധ്യതകള്‍ ഉയര്‍ത്തി.
മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇന്നലെ ആറ് പേര് മാത്രമാണ് ബാറ്റെടുത്തത്. ഇവരൊക്കെയും ബാറ്റ് ചെയ്തത് 150+ സ്‌ട്രൈക്ക് റേറ്റിലാണ് എന്നതാണ് കൗതുകം. ഇതോടെ ഇന്ത്യ ഒരു പുതിയ ചരിത്രം കൂടി സൃഷ്ടിച്ചു. ഒരു ടി – 20 ലോകകപ്പ് ഇന്നിങ്‌സില്‍ ആറോ അതില്‍ അധികമോ താരങ്ങള്‍ 150+ സ്‌ട്രൈക്ക് റേറ്റില്‍ 20+ റണ്‍സെടുത്ത അപൂര്‍വ നേട്ടമാണ് ചെന്നൈയില്‍ നീലപ്പട കുറിച്ചത്. ഇതിന് മുമ്പ് ടി – 20 ലോകകപ്പില്‍ ഒരു ടീം പോലും ഇങ്ങനെയൊരു ഇന്നിങ്സ് കാഴ്ച്ചവെച്ചിട്ടില്ല.
സഞ്ജു സാംസണും ഇഷാൻ കിഷനും. Photo: BCCI/x.com
ഇന്ത്യക്കായി ആദ്യം ബാറ്റിങ്ങിനെത്തിയത് സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്. ഇരുവരും വെടിക്കെട്ടുമായി മുന്നേറവെ സഞ്ജു 15 പന്തില്‍ 24 റണ്‍സുമായി മടങ്ങി. 160.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തായിരുന്നു താരത്തിന്റെ മടക്കം.
ഏറെ വൈകാതെ അഭിഷേകും നാലാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും തിരികെ നടന്നു. അഭിഷേക് 183.33 പ്രഹരശേഷിയിലാണ് കളിച്ചതെങ്കില്‍ സൂര്യ എതിരാളികളെ അടിച്ചൊതുക്കിയത് 253. 85 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ്. യഥാക്രമം 30 പന്തില്‍ 55, 13 പന്തില്‍ 33 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോറുകള്‍.
തിലക് വർമയും ഹർദിക് പാണ്ഡ്യയും.Photo: BCCI/x.com
ഇവര്‍ പുറത്തായതോടെയാണ് ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ഒന്നിച്ചത്. ഇരുവരും നടത്തിയത് വെടിക്കെട്ട് തന്നെയായിരുന്നു. 23 പന്തില്‍ 50 റണ്‍സാണ് എടുത്തെങ്കിലും തിലകിന്റെ സ്‌കോര്‍ 16 പന്തില്‍ 44 റണ്‍സായിരുന്നു. പുറത്താവാതെ നിന്ന ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് 200 മുകളിലാണ്.
ഹര്‍ദികിന്റെ ഇന്നിങ്സ് 217.39 സ്‌ട്രൈക്ക് റേറ്റിലായിരുന്നു. സ്ഥാനം മാറി ബാറ്റിങ്ങിനെത്തിയ തിലക് 275.00 പ്രഹരശേഷിയാണ് വെടിക്കെട്ട് നടത്തിയത്. ഇതാണ് ടീമിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്.
Content Highlight: India’s six batters played with 150+ strike rate against Zimbabwe, and it is first instance of 20+ score with such strike rate in a T20 World Cup innings