ഒട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം;പരിഹാരത്തിന് ഒബാമ പദ്ധതി കോപ്പിയടിച്ച് കേന്ദ്രം
Auto News
ഒട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം;പരിഹാരത്തിന് ഒബാമ പദ്ധതി കോപ്പിയടിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 7:19 pm

ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യത്തിന് പരിഹാരമായി കാഷ് ഫോര്‍ ക്ലെന്‍കേഴ്‌സ് പ്രോഗ്രാം അനുകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പഴയ വാഹനങ്ങള്‍ വിറ്റ് ഇന്ധനക്ഷമതയുള്ള പുതിയവ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നതാണ് ഈ പദ്ധതി.

മുന്‍ ഒബാമ സര്‍ക്കാരാണ് യുഎസില്‍ ഈ പദ്ധതി പരിചയപ്പെടുത്തിയത്. ഇത് അനുകരിച്ച് പുതിയ പദ്ധതി കൊണ്ടുവന്ന് മാന്ദ്യത്തിന് പരിഹാരം കാണാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. ആയിരം രൂപ മുതല്‍ നാല്‍പതിനായിരം രൂപാ വരെയാണ് സബ്‌സിഡി ലഭിക്കുക.

കഴിഞ്ഞ ജൂലൈയില്‍ ഇതിനായി കേന്ദ്രമോട്ടോര്‍ വാഹന നിയമഭേദഗതിയുടെ കരടില്‍ വ്യവസ്ഥകളുണ്ടാക്കിയിട്ടുണ്ട്. പഴയ വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയവയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാകുകയും ചെയ്യും.,

കൂടാതെ പഴയ വാഹനങ്ങള്‍ പൊളിക്കാനുള്ള ഫാക്ടറികള്‍ സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചുനല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.