എഡിറ്റര്‍
എഡിറ്റര്‍
ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ കളി മറന്ന് ഇന്ത്യ; ഘാനക്കെതിരെ നാലു ഗോള്‍ തോല്‍വിയോടെ ഇന്ത്യ പുറത്ത്
എഡിറ്റര്‍
Thursday 12th October 2017 10:12pm

 

ന്യൂദല്‍ഹി: അണ്ടര്‍ 17 ല്‍ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയോട് നാലു ഗോളിനാണ് ഇന്ത്യന്‍ കൗമാരം പരാജയപ്പെട്ടത്.

നേരത്തെ അമേരിക്കയോടും കൊളംബിയയോടും പരാജയപ്പെട്ട ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ വിദൂര സ്വപ്‌നം മാത്രമായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ തന്നെയാണ് ഡി മാറ്റോസിന്റെ കുട്ടികള്‍ പന്തു തട്ടിയത്.

ഘാനക്കുവേണ്ടി അയിയാ ഡബിള്‍ നേടിയപ്പോള്‍ ഡാന്‍സോയും ടോക്കുവും ഓരോ ഗോള്‍ നേടി. ഇന്ത്യക്കുവേണ്ടി മലയാളി താരം രാഹുല്‍ ഇന്നും ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയിരുന്നു.

ജയത്തോടെ ഘാന പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടു തവണ ലോകകപ്പ് നേടിയ ടീമാണ് ഘാന.

പുറത്തായെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തിയാണ് ഇന്ത്യയുടെ മടക്കം. കൊളംബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ലോകകപ്പിലെ ആദ്യ ഗോളും ഇന്ത്യ നേടിയിരുന്നു.

Advertisement