ലോകകപ്പ് സ്വപ്‌നവുമായി ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ദക്ഷിണകൊറിയ
Football
ലോകകപ്പ് സ്വപ്‌നവുമായി ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ദക്ഷിണകൊറിയ
ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 10:20 am

അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ശക്തരായ ദക്ഷണകൊറിയയെ നേരിടും. ജയിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി അണ്ടര്‍ 17 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഗ്രൂപ്പ് സിയില്‍ ഒരുജയവും രണ്ടു സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

ഏഷ്യയിലെ ശക്തരായ ടീമുകളിലൊന്നായ ദക്ഷിണകൊറിയയ്‌ക്കെതിരെ ജയിക്കാന്‍ ഇന്ത്യ ഇന്നുവിയര്‍ക്കുമെന്നുറപ്പാണ്.പക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെ സമനിലയില്‍ തളച്ച പോരാട്ടവീര്യം ആശ്വാസകരമാകും.

ALSO READ:അര്‍ധരാത്രിയിലെ ‘നീതി’;ദീപക്മിശ്ര ഇന്നു പടിയിറങ്ങും

ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ചരിത്രനിമിഷമാകും അത്.അണ്ടര്‍ 16 ഏഷ്യാ കപ്പിലെ ആദ്യ സെമി നേട്ടം എന്നതിലുപരി അണ്ടര്‍ 17 ലോകകപ്പിലേക്കുള്ള പ്രവേശനവുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കഴിഞ്ഞ കൗമാരലോകകപ്പില്‍ ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.

ഇന്നു വൈകുന്നേരമാണ് ചരിത്രത്തിലേക്കുള്ള ഇന്ത്യ- ദക്ഷിണകൊറിയ പോരാട്ടം. അടുത്തവര്‍ഷം പെറുവില്‍ വെച്ചാകും ലോകകപ്പ് നടക്കുക.