വിനയ് കുമാര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Cricket
വിനയ് കുമാര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th February 2021, 4:23 pm

ചെന്നൈ: ഇന്ത്യന്‍ പേസര്‍ വിനയ് കുമാര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 31 ഏകദിനങ്ങളിലും 9 ടി-20 കളിലും ഒരു ടെസ്റ്റിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 49 വിക്കറ്റ് നേടിയിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്ന് വിനയ് കുമാര്‍ വിരമിക്കല്‍ കുറിപ്പില്‍ പറഞ്ഞു.

‘അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, ധോണി, സെവാഗ്, ഗംഭീര്‍, കോഹ്‌ലി, റെയ്‌ന, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് കീഴില്‍ കളിക്കാന്‍ സാധിച്ചു. മുംബൈ ഇന്ത്യന്‍സില്‍ സച്ചിന്‍ എന്ന മെന്റര്‍ക്കൊപ്പം കളിജീവിതം ചിലവഴിക്കാന്‍ പറ്റി’, വിനയ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India pacer Vinay Kumar announces retirement from all forms of cricket