ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി; കങ്കണ
Entertainment news
ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി; കങ്കണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th February 2021, 12:21 pm

മുംബൈ: അന്തരിച്ച പ്രശസ്ത താരം ശ്രീദേവിക്ക് ശേഷം കോമഡി റോളുകള്‍ ചെയ്യുന്ന ഏക നായിക നടി താനാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ അവകാശവാദം.

കങ്കണയും മാധവനും പ്രധാനവേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു കങ്കണയുടെ ട്വീറ്റ്.

‘പരുക്കന്‍ / ന്യൂറോട്ടിക് വേഷങ്ങളില്‍ കുടുങ്ങി നിന്നിരുന്ന, എന്റെ കരിയറിര്‍ ഈ ചിത്രം മാറ്റിമറിച്ചു, അതും ഹാസ്യവുമായി മുഖ്യധാരയിലേക്കുള്ള എന്റെ പ്രവേശനമായിരുന്നു, ക്വീന്‍, ഡാറ്റോ എന്നീ ചിത്രങ്ങളില്‍ ഞാന്‍ എന്റെ കോമിക്ക് ശക്തിപ്പെടുത്തി, ഇതിഹാസ താരം ശ്രീദേവി ജിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

നേരത്തെ ഈ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും നടിക്ക് തന്നേക്കാള്‍ കഴിവും പ്രാപ്തിയും ഉണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ ധാര്‍ഷ്ട്യം ഒഴിവാക്കാമെന്ന് കങ്കണ പറഞ്ഞിരുന്നു. അതുവരെ തനിക്ക് ആത്മാഭിമാനത്തിന്റെ ആഡംബരം താങ്ങാന്‍ കഴിയുമെന്നും കങ്കണ പറഞ്ഞിരുന്നു.

ഹോളിവുഡ് താരം മെറില്‍ സ്ട്രീപ്പുമായിട്ടായിരുന്നു താരം സ്വയം താരതമ്യം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: I became the only actress to do comedy after Sridevi; Kangana