എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭുഷണ്‍ ജാദവിന്റെ ഭാര്യയെ തനിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ
എഡിറ്റര്‍
Tuesday 21st November 2017 1:39am


ന്യൂദല്‍ഹി: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷണ്‍ ജാദവിനെ കാണാന്‍ ഭാര്യെയെ ഒറ്റക്ക് വിടാന്‍ കഴിയില്ലെന്ന് ഇന്ത്യ അറിയിച്ചു. ജാദവിന്റെ അമ്മക്കും കൂടി കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശത്തിന് പാകിസ്താനില്‍ നിന്നും ഔപചാരിക പ്രതികരണത്തിന് സര്‍ക്കാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

‘ഭാര്യയെ മാത്രം കാണാനായി അയക്കുക എന്നത് ന്യായമായ അഭിപ്രായമല്ല. അമ്മക്കും കൂടി കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പാകിസ്താന്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണത്തിന് കാത്തു നില്‍ക്കുകയാണ്, അത് ഞങ്ങളുടെ ആദ്യ അഭ്യര്‍ത്ഥന ആയിരുന്നു.’ നയതന്ത്ര പ്രതിനിധി പറഞ്ഞു


Also Read: ഏറ്റവും പിന്നില്‍ യുവരാജ്; മുന്നില്‍ ഹര്‍ദിക്; ഇന്ത്യന്‍ ടീമിലെ യോ- യോ രഹസ്യം വെളിപ്പെടുത്തി നെഹ്‌റാ ജി


നവംബര്‍ 10 ന് ജാദവിനെ കാണാന്‍ ഭാര്യയെ അനുവദിച്ചിരുന്നു. എന്നാല്‍ ജാദവിന്റെ അമ്മയുടെ അഭ്യര്‍ത്ഥന പിന്‍വലിച്ച പാകിസ്താന്റെ സമീപനം അപ്രതീക്ഷിതമായിരുന്നുവെന്നും ഇന്ത്യ പ്രതികരിച്ചു. ജാദവിന് ജാമ്യം ലഭിക്കാന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നുള്ള പ്രതികരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ജാദവിന് ഇന്ത്യന്‍ പ്രതിനിതികളെ കാണാനുള്ള അപേക്ഷ പാകിസ്താന്‍ മനുഷ്യാവകാശ കമീഷന്‍ പരിഗണിക്കുമെന്ന് നവംബര്‍ 18 ന് പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ജാദവിന്റെ ദയാഹര്‍ജി സൈനിക അപ്പീല്‍ കോടതി നേരത്തെ തള്ളിയിരുന്നു.

ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു കുല്‍ഭൂഷണ്‍ യാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്.

കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റെയും വിധിയുടേയും പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക സമീപനമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

Advertisement