എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പില്‍ പുറത്തായെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം
എഡിറ്റര്‍
Thursday 4th October 2012 12:00am

കൊളംബോ: ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ സെമി കാണാതെ പുറത്തായെങ്കിലും ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ചതാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ കാരണം.

പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Ads By Google

129 പോയിന്റുമായി ശ്രീലങ്കയാണ് റാങ്കില്‍ ഒന്നാമതുള്ളത്. ഇന്ത്യക്ക് 120 പോയിന്റാണുള്ളത്. 118 പോയിന്റുമായി പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഇടം നേടി.

അതേസമയം, നേരത്തേ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്താം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ റാങ്കിങ് പ്രകാരം ആറാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

Advertisement