എഡിറ്റര്‍
എഡിറ്റര്‍
‘എന്താ ഇപ്പോ ഉണ്ടായേ?’; കണ്ണടച്ച് തുറക്കും മുന്നേ രാഹുലിനെ കീപ്പറുടെ കൈകളിലെത്തിച്ച് ലക്മല്‍; ഇന്ത്യക്ക് തുടക്കം പിഴച്ചു; വീഡിയോ
എഡിറ്റര്‍
Thursday 16th November 2017 2:33pm

 

കൊല്‍ക്കത്ത: മഴ പിന്മാറിയ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യക്ക് തുടക്കം പിഴച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രാഹുലിനെയും ശിഖര്‍ ധവാനെയും ആദ്യമേ നഷ്ടമായിരിക്കുകയാണ്. ടീം അക്കൗണ്ട് തുറക്കുന്നതിനു മുന്നേയാണ് രാഹുല്‍ കൂടാരം കയറിയത്.


Also Read: ‘വീണ്ടും റാഷിദ് ഖാന്‍’; മിഡില്‍ സ്റ്റംമ്പ് രണ്ടാക്കി സ്പിന്നറുടെ അത്ഭുത ഗൂഗ്ലി; വീഡിയോ കാണാം


ഇന്നിങ്‌സിന്റെ ആദ്യ ബോളിലാണ് രാഹുല്‍ വിക്കറ്റ് കീപ്പറിനു പിടി നല്‍കി പുറത്തായത്. സുരംഗാ ലക്മലിന്റെ ബോള്‍ ഡിഫന്‍ഡ് ചെയ്യാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും ബാറ്റിലുരസിയ പന്ത് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയുടെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ എട്ടു റണ്ണെടുത്ത ശിഖര്‍ ധവാനും പുറത്തായി.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 17 നു 2 എന്ന നിലയിലാണ്. 8 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരെയും റണ്ണൊന്നുമെടുക്കാതെ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. മഴമൂലം രാവിലെ പതിനൊന്നോടെയായിരുന്നു കളിയാരംഭിച്ചത്.

ഇന്ത്യന്‍മണ്ണില്‍ 16 ടെസ്റ്റ് കളിച്ച ലങ്കയ്ക്ക് ഇതുവരെ ഒരു ജയം നേടാനായിട്ടില്ല. ഈ ചരിത്രം മാറ്റാനാണ് ലങ്കന്‍ ടീമിന്റെ ശ്രമം.

Advertisement