ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ 8ലെ തോല്‍വിയോടെ ഒരു നാണക്കേടും ഇന്ത്യ തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തു. ടി-20 ലോകകപ്പിലെ ടീമിന്റെ ഏറ്റവും വലിയ തോല്‍വിയാണ് പ്രോട്ടിയാസിന് എതിരെ കുറിച്ചത് (റണ്‍സ് അടിസ്ഥാനത്തിലുള്ള). ഇതുവരെ ഈ ലിസ്റ്റില്‍ ഒന്നമത് 2010ല്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയായിരുന്നു. അതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടത്.
South Africa win by 76 runs in Ahmedabad. #TeamIndia set their sights on a turnaround in the next game.
Scorecard ▶️ https://t.co/ZE8J4fF18z#T20WorldCup | #MenInBlue | #INDvSA pic.twitter.com/xBIBwjEEmF
— BCCI (@BCCI) February 22, 2026
ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികള്‍
(റണ്‍സ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
76 – സൗത്ത് ആഫ്രിക്ക – 2026
49 – ഓസ്ട്രേലിയ – 2010
47 – ന്യൂസിലാന്‍ഡ് – 2016
14 – വെസ്റ്റ് ഇന്‍ഡീസ് – 2010
12 – സൗത്ത് ആഫ്രിക്ക – 2009

ശിവം ദുബെ – Photo: BCCI
അതേസമയം മത്സരത്തില്‍ ഇന്ത്യക്കായി ശിവം ദുബെ മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. താരം 37 പന്തില്‍ 42 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
പ്രോട്ടിയാസിനായി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റുകളും കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കോര്‍ബിന്‍ ബോഷ് രണ്ടും ഏയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്കായി ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും മികച്ച പ്രകടനം നടത്തി. മില്ലര്‍ 35 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ ബ്രെവിസ് 29 പന്തില്‍ 45 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം 24 പന്തില്‍ 44 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് പുറത്താവാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
