ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 188 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ 111ന് പുറത്തായി. അതോടെ 2023 ലോകകപ്പ് ഫൈനല്‍ മുതല്‍ ഐ.സി.സി ടൂര്‍ണമെന്റിലെ നീല കുപ്പായക്കാരുടെ കുതിപ്പിനാണ് അന്ത്യം കുറിച്ചത്.
Statement win from South Africa 👊
The Proteas seal a crucial victory over co-hosts India in the #T20WorldCup Super 8 💥
📝: https://t.co/LiaV4FSoFf pic.twitter.com/IeHZ2gSRRs
— ICC (@ICC) February 22, 2026
പ്രോട്ടിയാസിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നിലവില്‍ – 3. 800 ആണ് ടീമിന്റെ നെറ്റ് റണ്‍ റേറ്റ്. മറുവശത്ത് പ്രോട്ടിയാസിന്റെ നെറ്റ് റണ്‍ റേറ്റ് +3. 800യുമാണ്.
എന്നാല്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണികിട്ടിയത് ഗ്രൂപ്പ് 1ലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്‌വേക്കെതിരെയുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് വിജയമാണ്. വിന്‍ഡീസ് ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഷെവ്‌റോണ്‍സ് 147ന് പുറത്താകുകയായിരുന്നു. 107 റണ്‍സിന്റെ വിജയത്തോടെ വിന്‍ഡീസ് +5.350 എന്ന കിടിലന്‍ നെറ്റ് റണ്‍റേറ്റാണ് സ്വന്തമാക്കിയത്.
West Indies notch a mammoth win to get up and running in the #T20WorldCup Super 8s 💪
📝: https://t.co/7Anm2l6Cqi pic.twitter.com/eITG3P6gGe
— ICC (@ICC) February 23, 2026
ഇതോടെ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരത്തില്‍ വമ്പന്‍ മാര്‍ജിനിലുള്ള വിജയം അനിവാര്യമാണ്. മാത്രമല്ല ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ സൗത്ത് ആഫ്രിക്ക അടുത്ത രണ്ട് മത്സരങ്ങളില്‍ വിജയിക്കുകയും വിന്‍ഡീസ് പരാജയപ്പെടുകയും വേണം. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വലിയ കുടുക്കിലാണ് നിലവില്‍.
നിലവിലെ ഇന്ത്യയുടെ റണ്‍ റേറ്റ് ടീമിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നാല്‍, ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയം സ്വന്തമാക്കിയാല്‍ ഈ കടമ്പയും മറികടക്കാം. ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
