ലോകകപ്പില്‍ കാലെടുത്തുവെച്ചില്ല അപ്പോഴേക്കും റെക്കോഡ്; കംപ്ലീറ്റ് ഡൊമിനേഷനുമായി ഇന്ത്യ!
Cricket
ലോകകപ്പില്‍ കാലെടുത്തുവെച്ചില്ല അപ്പോഴേക്കും റെക്കോഡ്; കംപ്ലീറ്റ് ഡൊമിനേഷനുമായി ഇന്ത്യ!
ശ്രീരാഗ് പാറക്കല്‍
Friday, 6th February 2026, 10:12 pm

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇത്തവണ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

2024ല്‍ രോഹിത് ശര്‍മയുടെ കീഴിലായിരുന്നു ഇന്ത്യ ലോക ജേതാക്കളായത്. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയും സന്നാഹ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയുമാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് കുതിപ്പ്.

അതുകൊണ്ടുതന്നെ ടി-20 ക്രിക്കറ്റില്‍ വമ്പന്‍ ഡോമിനേഷനുമായാണ് നിലവില്‍ ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇതോടെ ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നതിന് മുമ്പേ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.

2024 ടി-20 ലോകകപ്പിന് ശേഷം ഏറ്റവും വിജയകരമായ ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത് (ആദ്യത്തെ മികച്ച 10 ടീമുകളില്‍ നിന്ന്). സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ 41 മത്സരങ്ങളില്‍ 33 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. വെറും ആറ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ടീം ഇന്ത്യ

മാത്രമല്ല 85 ശതമാനം വിന്നിങ് പേര്‍സന്റേജുള്ള ഏക ടീമും ഇന്ത്യയാണ്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ 27 ടി-20യില്‍ നിന്ന് 17 വിജയവും ഏഴ് തോല്‍വിയും വഴങ്ങിയിട്ടുണ്ട്. 71 ശതമാനമാണ്.

2024 ടി-20 ലോകകപ്പിന് ശേഷം ഏറ്റവും വിജയകരമായ ടീം, മത്സരം, വിജയം, തോല്‍വി, വിജയ ശതമാനം

ഇന്ത്യ – 41 – 33 – 6 – 85%

ഓസ്ട്രേലിയ – 27 – 17 – 7 – 71%

ഇംഗ്ലണ്ട് – 25 – 15 – 7 – 68%

ന്യൂസിലാന്‍ഡ് – 31 – 16 – 11 – 59%

പാകിസ്ഥാന്‍ – 47 – 27 – 20 – 57%

അഫ്ഗാനിസ്ഥാന്‍ – 21 – 12 – 9 – 57%

ബംഗ്ലാദേശ് – 36 – 18 – 17 – 51%

ശ്രീലങ്ക – 33 – 13 – 20 – 39%

സൗത്ത് ആഫ്രിക്ക – 32 – 12 – 20 – 38%

വെസ്റ്റ് ഇന്‍ഡീസ് – 43 – 14 – 27 – 34%

ഇത്തവണ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ശക്തമായ സ്‌ക്വാഡും എടുത്ത് പറയേണ്ടതാണ്. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഉള്‍പ്പെടുന്ന സ്ട്രോങ്ങസ്റ്റ് ഓപ്പണിങ്ങും ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമൊക്കെയുള്ള മിഡില്‍ ഓര്‍ഡറും ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും നയിക്കുന്ന ബൗളിങ് അറ്റാക്കും ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും.

അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് ഭയപ്പെടാനുള്ള എല്ലാ എലമെന്റുകളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് ഉറപ്പിച്ച് പറയാം. മാത്രമല്ല ടി-20യിലെ നമ്പര്‍വണ്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും നമ്പര്‍വണ്‍ ബൗളര്‍ വരുണ്‍ ചത്രവര്‍ത്തിയും എതിരാളികള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുക.

Content Highlight: India In Great Record Achievement In T20i Ahead World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ