ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.
India stay in the hunt for a #T20WorldCup semis spot with a splendid win over Zimbabwe ✨
📝: https://t.co/XB78VZ8s3p pic.twitter.com/hGL1LzLvmz
— ICC (@ICC) February 26, 2026
വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതോടെ ഇന്ത്യ മത്സരത്തില്‍ ഒരു റെക്കോഡ് ലിസ്റ്റിലും തങ്ങളുടെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ്. ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. 2026 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്‌വേക്കെതിരെ 19 സിക്‌സറുകളാണ് ടീം അടിച്ചുകൂട്ടിയത്. സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ ഇന്ത്യ 17 മത്സരങ്ങളാണ് അടിച്ചെടുത്തത്.

തിലക് വകര്‍മ, ഹര്‍ദിക് പാണ്ഡ്യ – Photo: Indian Cricket news/x.com
ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീം, സിക്‌സ്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍
വെസ്റ്റ് ഇന്‍ഡീസ് – 19 – സിംബാബ്‌വേ – 2026
ഇന്ത്യ – 17 – സിംബാബ്‌വേ – 2026*
ഓസ്‌ട്രേലിയ – 16 – ഇന്ത്യ – 2010
ഇന്ത്യ – 15 – ഓസ്‌ട്രേലിയ – 2024
– 4 sixes by Tilak.
– 4 sixes by Hardik.
– 4 sixes by Abhishek.
– 2 sixes by Surya.
– 2 sixes by Sanju.
– 1 six by Ishan.17 SIXES BY INDIAN BATTERS 🤯🔥 MAD BATTING AT CHEPAUK. pic.twitter.com/xQZrlz7Hb2
— Johns. (@CricCrazyJohns) February 26, 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവര്‍ നാല് വീതം സിക്‌സര്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവര്‍ രണ്ട് സിക്‌സും അടിച്ചെടുത്തു. ഇഷാന്‍ കിഷന്‍ ഒരു സിക്‌സും അടിച്ചിട്ടു.
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ഡു ഓര്‍ ഡൈ മാച്ചാണ് ഇരുവര്‍ക്കും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച മാര്‍ജിനിലാണ് വിജയിക്കേണ്ടത്. നിലവില്‍ വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.
Content Highlight: India In Great Record Achievement In 20 World Cup History
