2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് മൂന്നാം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 96 റണ്‍സിന് ജയിച്ചായിരുന്നു ടീമിന്റെ കിരീടനേട്ടം. മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറിയാണ് നീലപ്പട ലോകത്തിന്റെ നെറുകയിലെത്തിയത്.
വിജയത്തോടെ ടി – 20 ലോകകപ്പില്‍ മൂന്നാം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യയുടെ തങ്ങളുടെ പേരില്‍ എഴുതി കുറിച്ചിരുന്നു. ഇതിനൊപ്പം തന്നെ ലോകകപ്പ് ജയിക്കുന്ന ആദ്യ ആതിഥേയ ടീം എന്ന ഖ്യാതിയും മെന്‍ ഇന്‍ ബ്ലൂവിന് സ്വന്തം.
2026 ടി – 20 ലോകകപ്പുമായി ഇന്ത്യ. Photo: BCCI/x.com
ഈ ചരിത്രങ്ങള്‍ക്കൊപ്പം 2024ല്‍ രോഹിത് ശര്‍മയുടെ കീഴില്‍ നേടിയ കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ഇത്തവണത്തെ ലോകകപ്പ് തങ്ങളുടെ ഷെല്‍ഫിലെത്തിച്ചതോടെ ഈ മൂന്ന് വര്‍ഷത്തിനിടയില്‍ നീലപ്പടക്ക് നേടാനായത് ആറാം കിരീടമാണ്.
2024 ടി – 20 ലോകകപ്പില്‍ ജേതാക്കളായാണ് ഇന്ത്യ കിരീട വേട്ടക്ക് തുടക്കം കുറിച്ചത്. ജൂണില്‍ നടന്ന ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു ലോകകപ്പ് നേട്ടം. വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചായിരുന്നു ടീം ലോകകപ്പില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്.
2025 ചാമ്പ്യൻസ് ട്രോഫ്യിയുമായി ഇന്ത്യ. Photo: BCCIx.com
അതിന് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒരു ട്രോഫി കൂടി തങ്ങളുടെ അലമാരയിലെത്തിച്ചു. 2025 ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞയിരുന്നു രോഹിത്തിന്റെ സംഘം ഒരിക്കല്‍ കൂടി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
ആ വര്‍ഷം സെപ്റ്റംബറില്‍ ഏഷ്യ കപ്പിലും ഇന്ത്യ മുത്തമിട്ടു. പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം. ടി – 20 ഫോര്‍മാറ്റിലെത്തിയ ടൂര്‍ണമെന്റില്‍ അപരാജിതരായായിരുന്നു ടീം ജേതാക്കളയത്.
2025 ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ വനിതകൾ. Photo: BCCIWomen/x.com
രണ്ട് മാസങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ വനിതകളും ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കയെ പരാജയപ്പെടുത്തിയിരുന്നു ഈ നേട്ടം. ലോകകപ്പ് ഫൈനലില്‍ 52 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ടീം തങ്ങളുടെ ആദ്യ കിരീടം ചൂടിയത്.
ഈ വര്‍ഷമാദ്യം കൗമാരപ്പട അണ്ടര്‍ 19 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യയെ വീണ്ടും ജേതാക്കളാക്കി. 2026 ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ കൗമാര പടയെ തകര്‍ത്തെറിഞ്ഞായിരുന്നു ഈ നേട്ടം. ഇപ്പോള്‍ ഒരു മാസത്തിന് ശേഷം ടി – 20 ലോകകപ്പിലും ഇന്ത്യന്‍ സംഘം മുത്തമിട്ട ആറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.
Content Highlight: India have won 6 trophies in the span of six years including 2 T20 World Cup, Women ODI World Cup and U19 World Cup